ഇലക്ട്രിക്‌ ബ്രഷ്‌,വാങ്ങും മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

6f87i6nmgm2g1c2j55tsc9m434-list 3c1bmro50tr2po9hs4b8drit4k 7qeqvab34q6e6iav61pdtdi90o-list

പല ഫീച്ചറുകളുള്ള ഇലക്ട്രിക്‌ ടൂത്ത്‌ ബ്രഷുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്‌.ഇതില്‍ പലതും പ്രത്യേകിച്ച്‌ ഉപയോഗമില്ലാത്ത ഫാന്‍സി ഫീച്ചറുകള്‍ കൂടിയാകാം

Image Credit: Canva

പല്ലുതേപ്പ്‌ ഏറ്റവും കാര്യക്ഷമമാകണമെങ്കില്‍ വായുടെ മേല്‍നിരയുടെയും കീഴ്‌നിരയുടെയും ഇരുവശങ്ങളിലേക്കും തുല്യമായ തോതില്‍ ബ്രഷ്‌ എത്തണം. ഇതിന്‌ വേണ്ടി ടൈമറുകള്‍ ഘടിപ്പിച്ച ഇലക്ട്രിക്‌ ബ്രഷുകള്‍ പ്രയോജനപ്രദമാകും.

Image Credit: Canva

വായുടെ ഒരു വശത്ത്‌ തുടര്‍ച്ചയായി ബ്രഷ്‌ ചലിപ്പിക്കുമ്പോള്‍ അടുത്ത ഭാഗത്തേക്ക്‌ ബ്രഷ്‌ നീക്കാന്‍ സമയമായെന്ന്‌ ഇത്തരം ടൈമറുകള്‍ നമ്മെ ഓര്‍മിപ്പിക്കും.

Image Credit: Canva

അതുപോലെതന്നെ പ്രധാനപ്പെട്ട സംഗതിയാണ്‌ പല്ലില്‍ ചെലുത്തുന്ന സമ്മർദം. അമിതമായ ശക്തി പല്ലില്‍ പ്രയോഗിക്കുന്നത്‌ അവ പെട്ടെന്നു തേയാന്‍ കാരണമാകും.

Image Credit: Canva

ഇതിനാല്‍ പ്രഷര്‍ സെന്‍സറുള്ള ഇലക്ട്രിക്‌ ബ്രഷ്‌ തിരഞ്ഞെടുക്കുന്നതു നല്ലതാണ്‌. ബ്രഷിലെ മോട്ടറിന്റെ ശക്തിയും നിര്‍ണായകമാണ്‌

Image Credit: Canva

ഗുണനിലവാരമുള്ള ബ്രഷാണെങ്കില്‍ നിങ്ങള്‍ അവയെ പല്ലിന്റെ പല ഭാഗങ്ങളിലേക്കും എത്തിച്ചാല്‍ മാത്രം മതിയാകും. പല്ല്‌ വൃത്തിയാക്കുന്ന ജോലി ബ്രഷ്‌ നോക്കിക്കോളും

Image Credit: Canva

ഇലക്ട്രിക്‌ ബ്രഷുകളുടെ ഹെഡുകള്‍ ഇടയ്‌ക്കിടെ മാറ്റേണ്ടിവരുമെന്നതിനാല്‍ പുതിയ റീഫില്‍ ഹെഡുകളുടെ വിലയും ബ്രഷ്‌ വാങ്ങുമ്പോള്‍ പരിഗണിക്കണം

Image Credit: Canva

മറ്റേതൊരു ഇലക്ട്രിക്‌ യന്ത്രത്തെയും പോലെ വാരന്റി ഇലക്ട്രിക്‌ ബ്രഷുകള്‍ക്കും ബാധകമാണ്‌. ഇത്‌ ഉറപ്പു വരുത്തുന്ന ഉൽപന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം

Image Credit: Canva

സാധാരണ പല്ലുള്ളവര്‍ക്ക്‌ നോര്‍മല്‍ മോഡിലും സെന്‍സിറ്റീവായ പല്ലുള്ളവര്‍ക്ക്‌ സെന്‍സിറ്റീവ്‌ മോഡിലും ഉപയോഗിക്കാന്‍ കഴിയുന്നതരം ബ്രഷുകളും ലഭ്യമാണ്‌

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article