നെഞ്ചിന് വേദന ഇല്ലാതെ തന്നെ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം. പതിവുള്ള ജോലികൾ ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ അവഗണിക്കരുത്. ഹൃദയാഘാതം തടയാൻ വൈദ്യസഹായം തേടാം.
ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ ഉയരുന്നത് ഹൃദയധമനികളിൽ പ്ലേക്ക് രൂപപ്പെടാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനും കാരണമാകും. എല്ലാ ആറുമാസം കൂടുമ്പോഴും കൊളസ്ട്രോൾ പരിശോധിക്കണം.