മലപ്പുറം കോട്ടയ്ക്കലാണ് പ്രവാസിയായ വാഹിദിന്റെ പുതിയ വീട്. ആഡംബരപൂർണമായ ജീവിതശൈലി പ്രദാനം ചെയ്യുന്ന പ്രീമിയം വീടാണിത്. കൊളോണിയൽ ശൈലിക്കൊപ്പം കേരളത്തിന് അനുയോജ്യമായ ട്രോപ്പിക്കൽ ശൈലിയും കൂട്ടിച്ചേർത്തു.
കാർ പോർച്ച് കൊളോണിയൽ തീമിലാണ്. കൊളോണിയൽ ശൈലിയിലെ സാന്നിധ്യമായ ഡോർമർ വിൻഡോസ് ഇവിടെ ഹാജർ വയ്ക്കുന്നുണ്ട്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പ്രെയർറൂം, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിലുള്ളത്.
ഡൈനിങ് ഹാളിലാണ് ഫ്‌ളോട്ടിങ് ശൈലിയിൽ ഒരുക്കിയ സ്‌റ്റെയർകേസ്. സ്റ്റീൽ സ്ട്രക്ചറിൽ വുഡൻ പ്ലാങ്കുകൾ വിരിച്ചാണ് ഇത് നിർമിച്ചത്. ഗ്ലാസ് കൈവരികളാണ് മറ്റൊരാകർഷണം.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വൈറ്റ് മാർബിൾ ടോപ്പ് വിരിച്ച ഊണുമേശ കസ്റ്റമൈസ് ചെയ്തതാണ്.
ഡൈനിങ്ങിന് അനുബന്ധമായുള്ള വാഷ് ഏരിയ ഒരു ഗ്രീൻ കോർട്യാർഡ് ആക്കിമാറ്റി. ഇവിടെ സ്‌കൈലൈറ്റും ഇൻഡോർ പ്ലാന്റുകളും സാന്നിധ്യമറിയിക്കുന്നു.
പിവിസി ഷീറ്റ്+ മൈക്ക ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.