ലളിതസുന്ദരം; ഇങ്ങനെ വേണം വീടുപണിയാൻ!

മലപ്പുറം ജില്ലയിലെ വലിയാടാണ് അധ്യാപകനായ അമീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 20 വർഷം പഴക്കമുള്ള വീടിനെ കാലോചിതമായി പരിഷ്കരിച്ചു. ബാൽക്കണിയിലെ ജിഐ ലൂവറുകളും പോർച്ചിന്റെ വശത്തുള്ള ടെറാക്കോട്ട ജാളിയുമാണ് വീടിന്റെ നവീകരിച്ച പുറംകാഴ്ചയെ നിർവചിക്കുന്നത്.

24sa9jeghks0p80dvadbemjl2r 2aiibhto24bdvr8d20tagkfbov content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle simple-renovated-house-malappuram--hometour

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ലൈബ്രറി, അപ്പർ ഹാൾ എന്നിവയാണ് 2000 ചതുരശ്രയടിയിൽ പുതിയ വീട്ടിൽ ഉൾക്കൊള്ളിച്ചത്.

ഡൈനിങ് ടേബിളിന്റെ വശത്തായി വലിയ ജനാലയുണ്ട്. ഇത് തുറന്നാൽ കാറ്റും വെളിച്ചവും ഉള്ളിലെത്തും.

മുകൾനിലയിൽ വിശാലമായ ഒരു ലൈബ്രറി സ്‌പേസുണ്ട്. കൂടാതെ സ്‌റ്റെയറിന്റെ താഴെയും ബുക് ഷെൽഫുകൾ കൊടുത്ത് സ്ഥലം ഉപയുക്തമാക്കി.

2000 ചതുരശ്രയടിയിൽ ഇടങ്ങൾ ചുരുക്കിയെങ്കിലും അകത്തേക്ക് കയറിയാൽ അതിന്റെ ഇരട്ടി വിസ്തീർണം അനുഭവപ്പെടും എന്നതാണ് രൂപകൽപനയിലെ മാജിക്.