വീട്ടിലേക്ക് ഒരാൾ കയറി വന്നാൽ ഏറ്റവും ആദ്യം കാണുന്നതാണ് ലിവിങ് റൂം. വാം കളേഴ്സാണ് ഇന്റീരിയർ വിദഗ്ധർ നിർദേശിക്കുന്നത്. അതിഥികളുമായി സംസാരിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ നിറങ്ങൾക്ക് സാധിക്കുമത്രെ
നിങ്ങളുടെ കുട്ടിയുടെ വയസ്സ് അനുസരിച്ച് ഈ മുറിയുടെ നിറം നിശ്ചയിക്കുന്നതാണ് നല്ലത്. ചെറിയ കുട്ടികളാണെങ്കിൽ ബേബി ബ്ലൂ, പിങ്ക് നിറങ്ങളാണ് അനുയോജ്യം
നിങ്ങളുടെ സ്വച്ഛതയ്ക്കും റിലാക്സേഷനും വേണ്ടിയുള്ളതാണ് ബെഡ് റൂമുകൾ. ഒരു ദിവസത്തെ സ്ട്രെസ് മുഴുവനും ഇറക്കിവെക്കുന്നത് ബെഡ്റൂമിലാണ്. റിലാക്സ് ചെയ്യാൻ സഹായിക്കുന്ന നിറങ്ങളാണ് പരിഗണിക്കേണ്ടത്
നീല നിറമാണ് വീട്ടിലെ ഓഫീസിന് അനുയോജ്യം. ഉൽപ്പാദനക്ഷമത കൂട്ടുന്ന നിറമാണത്രെ ബ്ലൂ. അഗാധമായി ചിന്തിക്കാനുള്ള പ്രചോദനവും ബ്ലൂ നൽകും