ഓറഞ്ച്, റെഡ് നിറങ്ങൾ ഉത്തേജിപ്പിക്കുന്നതാണ്. നല്ല ഊർജ്ജം നൽകും അവ. എക്സർസൈസ് ചെയ്യാനുള്ള റൂമിന് ഈ കളറുകൾ നൽകുന്നത് നന്നായിരിക്കും
പ്രാർത്ഥന, മെഡിറ്റേഷൻ, യോഗ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന റൂമിന് ലൈറ്റ് ബ്രൗൺ, വൈറ്റ് നിറങ്ങളാണ് അഭികാമ്യം. മനസ്സിന് ശാന്തത നൽകും അത്
വൈറ്റ് സീലിങ്ങാണ് സാധാരണ എല്ലാവരും പ്രിഫർ ചെയ്യുക. അൽപ്പം വ്യത്യസ്തത വേണമെന്ന് തോന്നുന്നവർക്ക് ഡാർക്ക് കളറുകൾ ഉപയോഗപ്പെടുത്താം. ചുമരുകളിൽ അടിച്ചതിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിറങ്ങൾ അവിടെ ഉപയോഗപ്പെടുത്തുന്നതും രസകരമാകും