സോഫ കൃത്യമായി മെയിന്റനൻസ് െചയ്തില്ലെങ്കിൽ മുറിയുടെ ഭംഗി കെടുത്തും. അപ്ഹോൾസ്റ്ററി മാറുന്നതു പുത്തൻ ലുക്ക് കിട്ടാൻ നല്ലതാണ്
ലിനൻ ക്ലോത്തിനു പകരം വെൽവറ്റ്, സാറ്റിന്‍ ഫാബ്രിക് പരീക്ഷിക്കാം. ലെതർ മെറ്റീരിയലിലും ഇത്തരത്തിൽ നിറങ്ങൾ മാറാൻ ഓപ്ഷനുണ്ട്
സോഫ കവറും കുഷ്യനും ചെയർ ബാക്കും ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്ന എലമെന്റ്സ് ആണ്. മുറിയുടെ പെയിന്റിനു ചേരുന്ന നിറങ്ങളോ ഒരു നിറത്തിന്റെ തന്നെ പല ഷേഡുകളോ ഇവയ്ക്കായി തിരഞ്ഞെടുക്കാം
സോഫ്റ്റ് ഫർണിഷിങ്ങിന്റെ നിറത്തിനു ചേരുന്ന വാൾ ഡെക്കോറുകൾ വച്ചും മാച്ചിങ് ലുക് നേടാം
ഡൈനിങ് ചെയറുകൾക്കും ഫാബ്രിക് കവർ വാങ്ങാൻ കിട്ടും. ഇത്തരത്തിൽ ഒന്നോ രണ്ടോ സെറ്റ് വാങ്ങിവച്ചാൽ ഇടക്കിടെ ഡൈനിങ്ങിന്റെ ലുക് മാറ്റാം
ലിവിങ് ഏരിയയിലെ സോഫയും സെറ്റിയും നടുഭാഗത്തായി ചതുരാകൃതിയിലാണോ ഉള്ളത്? എങ്കിൽ ഇക്കുറി അതുമാറ്റി ചുമരിനോട് ചേർത്ത് L ഷേപ്പിലാക്കാം. അല്ലെങ്കിൽ U ഷേപ്പിലോ C ആകൃതിയിലോ ആക്കാം
പഴയ ഷോകെയ്സ് വൃത്തിയാക്കി, സ്ലൈഡിങ് ഗ്ലാസ് മാറ്റി, റാക്കുകൾ ബലപ്പെടുത്തിയാൽ ഉഗ്രൻബുക് ഷെൽഫായി. അതല്ലെങ്കിൽ ക്യൂരിയോ സ്റ്റാൻഡ് ആയി ഇതിനെ മാറ്റാം