സിംഗിൾ കളർ സാരിക്കൊപ്പം ഡിസൈനുള്ള ബ്ലൗസ് ട്രെന്‍ഡായതു പോലെയാണ് ഇന്റീരിയറിലെ പുതിയ ട്രെന്‍ഡ്
വാൾ പെയിന്റും കർട്ടനും പേസ്റ്റൽ നിറങ്ങളില്‍ തിളങ്ങുമ്പോൾ മാച്ചിങ് ബ്രൊക്കേഡ് കുഷ്യൻ കവറോ, വൈബ്രന്റ് നിറത്തിലുള്ള ലാംപ് ഷേഡോ, ഹെവി ലുക്കുള്ള വാൾ ഡെക്കോർ പീസോ കൂടി ചേർത്തു വച്ചാൽ റിച്ച് ഇന്റീരിയർ സ്വന്തമാക്കാം
ഇന്റീരിയറിലെ ഫോക്കൽ പോയിന്റിൽ ഇഷ്ടമുള്ള ഒരു യൂണീക് പീസ് വയ്ക്കാനാണ് പലർക്കും ഇഷ്ടം. യാത്ര ചെയ്യുമ്പോഴും മറ്റും ഇഷ്ടത്തോടെ വാങ്ങിക്കൊണ്ടുവരുന്ന ഇത്തരം പീസുകൾ ഉള്‍പ്പെടുത്താൻ മോഹമുള്ളവർ അക്കാര്യം ഇന്റീരയർ ഡിസൈനറോട് നേരത്തേ പറയണം. നിറത്തിലും പാറ്റേണിലും ശ്രദ്ധിച്ച് ഇന്റീരിയർ ഒരുക്കാൻ അവർക്കാകും
ചെടികളും ന്യൂട്രൽ ടോണുകളും വച്ച് സിംപിൾ ലുക്കിൽ ഇന്റീരിയർ ചെയ്യുമ്പോഴും ചില ഇടങ്ങളെ വൈബ്രന്റ് ആക്കി നിർത്താം
റീഡിങ് ഏരിയ, ലൈബ്രറി, കോഫി ഏരിയ തുടങ്ങിയവ വ്യത്യസ്തമായ നിറങ്ങളിൽ പരീക്ഷിക്കാം
റീഡിങ് ഏരിയ, ലൈബ്രറി, കോഫി ഏരിയ തുടങ്ങിയവയിലേക്ക് തിരഞ്ഞെടുക്കുന്ന കാർപറ്റ്, ഭിത്തിയിൽ തൂക്കുന്ന പെയിന്റിങ്ങോ ഡെക്കോറോ തുടങ്ങിയവയൊക്കെ ലൗഡ് ഡിസൈനിലും നിറങ്ങളിലുമാകട്ടെ