കോഴിക്കോട് പേരാമ്പ്രയിലാണ് പ്രവാസിയായ ജോഷിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് ഈ വീട്. പല തട്ടുകളായുള്ള മേൽക്കൂരയാണ് പുറംകാഴ്ചയിലെ ആകർഷണം.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ വിന്യസിച്ചത്.
ഡൈനിങ്- ഫാമിലി ലിവിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. അതിനാൽ ഗസ്റ്റ് ലിവിങ്ങിൽ നിന്നും ഇവിടേക്ക് കടക്കുമ്പോൾ നല്ല വിശാലത അനുഭവപ്പെടും.
ഡൈനിങ്ങിന്റെ വശത്തെ ഭിത്തിയിൽ ടിവി യൂണിറ്റ് കൊടുത്തശേഷം എതിർവശത്തായി ഫാമിലി ലിവിങ് ഫർണിച്ചർ സെറ്റ് ചെയ്തു.
ഇൻഡസ്ട്രിയൽ വർക്ക് ചെയ്താണ് സ്‌റ്റെയർകേസ് നിർമിച്ചത്. അതിനുമുകളിൽ വുഡൻ പാനലിങ് കൊടുത്തു.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ കൊടുത്തു.