മികവിന്റെ പുരസ്‌കാരം നേടിയ വീട്

പാലക്കാട് തൃത്താലയാണ് താജുദീന്റെയും കുടുംബത്തിന്റെയും പുതിയവീട്. കെട്ടിലുംമട്ടിലും വ്യത്യസ്തത പുലർത്തിയ ഈ വീടിന് IIID യുടെ സൗത്ത് സോൺ എക്സലൻസ് റണ്ണറപ്പ് പുരസ്കാരവും ലഭിച്ചു.

https-www-manoramaonline-com-web-stories tropical-house-awarded-design-palakkad https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle 1c6as7775da73g3qete7ctrfgf 380joli9tr1pi4ahp2d6js3vf3

ഒരുമരം പോലുമില്ലാത്ത തരിശുനിലമായിരുന്നു ഇത്. അവിടെ വീടിനൊപ്പം ചുറ്റും നല്ലൊരു ലാൻഡ്സ്കേപ്പും നിർമിച്ചെടുത്തു.

ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മജ്‍ലിസ്, കിച്ചൻ, വർക്കേരിയ,നാലു കിടപ്പുമുറികൾ എന്നിവയാണ് 5700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഇടങ്ങളെ പബ്ലിക്, സെമി-പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ വേർതിരിച്ചു. സിറ്റൗട്ടിലൂടെ പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ഒരു ഇടനാഴിയിലേക്കാണ്. ഇതിന്റെ വശങ്ങളിലായാണ് ഇടങ്ങൾ.

അകത്തേക്ക് കയറിയാൽ ഫാമിലി ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് ഒരു സെമി-പാർടീഷൻ ഷെൽഫാണ്. ഇതിന്റെ മറുവശം ടിവി യൂണിറ്റാണ്.

ഡൈനിങ്ങിനോട് ചേർന്നുള്ള ഇൻഫിനിറ്റി പൂളാണ് പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. ഇത് തുറന്നിട്ടാൽ വയലിലെ കാറ്റ് പൂളിലൂടെ വീടിനുള്ളിൽ കയറിയിറങ്ങി അകത്തളം തണുപ്പിക്കും.

വീടിന്റെ ആത്മാവ് ഊണിടമാണ്. ഇതിന്റെ ഒരുവശത്തായി ജലാശയവും (പൂൾ) മറുവശത്ത് പച്ചത്തുരുത്തും (കോർട്യാർഡ്) ഒരുക്കി.

വെള്ളാരങ്കല്ല് വിരിച്ച കോർട്യാഡിന്റെ റൂഫിൽ സുരക്ഷയ്ക്കായി ജിഐ ഗ്രില്ലുണ്ട്. ഇവിടെ നടുമുറ്റത്തെ വള്ളിച്ചെടികൾ പടർന്നുകയറി പച്ചപ്പിന്റെ കൂടാരമായി മാറിക്കഴിഞ്ഞു.