എറണാകുളം പാലാരിവട്ടത്താണ് ഡോക്ടർ ദമ്പതികളായ സച്ചിന്റെയും റോസിനയുടെയും വീട്. ഒരേ ശൈലിയിലുള്ള സ്ലോപിങ് റൂഫുകളും ബ്രിക്ക് ക്ലാഡിങ്ങ് ഭിത്തികളുമാണ് വീടിന്റെ ആകർഷണം.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 2985 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഡബിൾഹൈറ്റ് സ്‌പേസുകൾ ഉള്ളിൽ വിശാലത നിറയ്ക്കുന്നു. ഇൻഡോർ പ്ലാന്റുകൾ ഹരിതാഭ നിറയ്ക്കുന്നു. ഫോർമൽ ലിവിങ്ങിനെ ഹാളിൽനിന്ന് വേർതിരിക്കുന്നത് ഗ്രീൻ കോർട്യാർഡാണ്.
ഫോർമൽ ലിവിങ്ങിനെ ഹാളിൽനിന്ന് വേർതിരിക്കുന്നത് ഗ്രീൻ കോർട്യാർഡാണ്.വീട്ടുകാരൻ എടുത്ത ചിത്രങ്ങളും മക്കൾ വരച്ച ചിത്രങ്ങളുമാണ് അകത്തെ ചുവരുകൾ അലങ്കരിക്കുന്നത്.
മധ്യത്തിലെ ഹാളിൽ ഡൈനിങ് സ്‌പേസ് വരുന്നു. ഡൈനിങ്ങിന്റെ വശത്ത് ഫോൾഡിങ് ഗ്ലാസ് ഡോറുകളുണ്ട്. ഇത് തുറന്ന് വശത്തെ ചെറുമുറ്റത്തേക്കിറങ്ങാം.
വീട്ടുകാരൻ എടുത്ത ചിത്രങ്ങളും മക്കൾ വരച്ച ചിത്രങ്ങളുമാണ് അകത്തെ ചുവരുകൾ അലങ്കരിക്കുന്നത്. പകൽസമയം വീടിനകത്ത് ലൈറ്റോ ഫാനോ വേണമെന്നില്ല.