വാട്സ്ആപ് വഴി വിദേശത്തിരുന്ന് 'പണിത' വീട്!

മലപ്പുറം കോടൂരാണ് പ്രവാസിയായ മൊയ്തുവിന്റെയും കുടുംബത്തിന്റെയും വീട്. ആർക്കിടെക്ടുകളെ പൂർണമായും വിശ്വസിച്ച് വിട്ടുനൽകിയ പ്രോജക്ടാണിത്. കട്ടിള വയ്പ്പിനു വന്നുപോയ ഉടമ പിന്നീട് പാലുകാച്ചലിനാണ് നാട്ടിലെത്തുന്നത്.

https-www-manoramaonline-com-web-stories 18f1ujcdhh19ajag8cmkme3o6l https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle pravasi-malayali-house-kodur-malappuram v0bd468q5bhhjd1m3kjnp9epf

സമകാലിക ശൈലിയിലാണ് എലിവേഷൻ. എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് ചെയ്ത ഷോവോൾ പുറംകാഴ്ചയ്ക്ക് ഭംഗി നിറയ്ക്കുന്നു. നീളൻ സിറ്റൗട്ടിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചു ഭംഗിയാക്കി. മുറ്റത്തുള്ള മരങ്ങൾ പരമാവധി നിലനിർത്തി. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് അലങ്കരിച്ചു. ബ്രിക്ക് ക്ലാഡിങ്ങുള്ള ചുറ്റുമതിലും വുഡൻ പാനൽ ചെയ്ത ഗേറ്റും ഭംഗി വർധിപ്പിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഡൈനിങ്, കോർട്യാർഡ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. കോർട്യാർഡിൽ ഇൻഡോർ പ്ലാന്റുകൾ കൊടുത്ത് ഹരിതാഭ നിറച്ചു.

ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ വശത്ത് ഗ്ലാസ് വാതിൽ കൊടുത്തു. ഇവിടെ നിന്നും ഔട്ഡോർ കോർട്യാർഡിലേക്ക് ഇറങ്ങാം.

ആറു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം , വാഡ്രോബ്, ഡ്രസിങ് സ്‌പേസ് സജ്ജീകരിച്ചു.

മൾട്ടിവുഡ്+ നാനോവൈറ്റ് ഫിനിഷിലാണ് പാൻട്രി. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഇത് പ്രൊജക്ട് ചെയ്ത് ഹൈ ചെയറുകൾ കൊടുത്ത് മിനി കൗണ്ടറുമാക്കി.