വെറും 2 സെന്റിൽ നിറയെ സൗകര്യമുള്ള വീട്

തിരുവനന്തപുരം മണക്കാടുള്ള പഴയ വീടിനെ ഡിസൈനർ കൂടിയായ ഉടമ നവീകരിച്ച കഥയാണിത്. പെയിന്റിങ്- ഫ്ളോറിങ്- ഇലക്ട്രിക്കൽ-പ്ലമിങ് എന്നിവയെല്ലാം പൂർണമായും നവീകരിച്ചു. ശരിക്കും ഇതുവഴിയാണ് പുതിയ വീടിന്റെ പ്രതീതി ലഭിച്ചത്.

two-cent-house-renovation-hometour-trivandrum content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle 7smp531kj4e6ddq7jaihrieon5 2m5781a3h6nec2s8igisle352l

പഴയ വീടിന് കാലപ്പഴക്കത്തിന്റെ സ്ട്രക്ചറൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചാണ് നവീകരിച്ചത്. വീട്ടിൽ പണിസാധനങ്ങൾ ഇറക്കിസൂക്ഷിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അന്നന്നത്തെ സാധനങ്ങൾ മാത്രം വാങ്ങി വീട്ടിലേക്ക് മാറ്റിയാണ് പണി പുരോഗമിച്ചത്.

പഴയ വീട്ടിൽ ഒരു കാർ കയറ്റിയിടാനുള്ള സ്ഥലംപോലുമില്ലായിരുന്നു. പഴയ ഗെയ്റ്റ് മാറ്റി പകരം കോർണർ ഗെയ്റ്റാക്കിയതോടെ ഒരു കാർ മുറ്റത്ത് പാർക്ക് ചെയ്യാനുള്ള സ്ഥലം ലഭിച്ചു.

ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു ചെറിയ കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. ഒന്നാംനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. രണ്ടാംനിലയിൽ ഒരു മൾട്ടിപർപസ് മുറിയുണ്ട്. പിന്നെ ബാൽക്കണിയും. മൊത്തം 1000 ചതുരശ്രയടിയാണ് വിസ്തീർണം.

എലിവേഷനിൽ ധാരാളം എൽഇഡി ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. രാത്രിയിൽ വീടുകാണാൻ പ്രത്യേകഭംഗിയാണ്.