വീടിന്റെ ഇന്റീരിയർ ഒരുക്കാൻ ഡിസൈനറെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ വെബ്സൈറ്റ് സന്ദർശിച്ച് ചെയ്ത പ്രൊജക്റ്റുകൾ കാണാം. എത്ര വർഷമായി ഡിസൈനിങ് രംഗത്തുണ്ട് എന്നും കമ്പനിയുെട ഗൂഗിൾ റിവ്യൂസും പരിശോധിക്കാം. വീടുനിർമാണവുമായി ബന്ധപ്പെട്ട് മാസികകളിൽ ഇവരുടെ പ്രോജക്റ്റ്സ് വരാറുണ്ടോ എന്നും നോക്കാം
ചില ഡിസൈനേഴ്സ് മോഡേൺ ഇന്റീരിയറിൽ പുലികളായിരിക്കും. എന്നാൽ ട്രഡീഷനൽ ഡിസൈൻസ് അത്ര മികവുറ്റതാകില്ല. ഇവരെ പരമ്പരാഗത വീടിന്റെ ഇന്റീരിയർ ഏൽപിച്ചാൽ മോഹിക്കും പോെല അകത്തളം സുന്ദരമാകില്ല. നമ്മുടെ വീടിനു വേണ്ട ഇന്റീരിയർ സ്റ്റൈൽസ് ഏറ്റവും നന്നായി ചെയ്യുന്ന ഡിസൈനറെ കണ്ടെത്തണം. ഇതിനായി പ്രൊജക്റ്റുകൾ നേരിൽ പോയി കാണുകയുമാകാം
ഇന്റീരിയർ ഡിസൈനറുമായുള്ള കൂടിക്കാഴ്ചയിൽ പല ആവശ്യങ്ങളും നമ്മൾ പറയുന്നുണ്ടാകും. ഇതെല്ലാം ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കൃത്യമായ ഡോക്യുമെന്റേഷൻ ഉണ്ടെങ്കിൽ ‘അയ്യോ, ഞങ്ങളോടതു പറഞ്ഞില്ലല്ലോ’ എന്ന ആശയക്കുഴപ്പം വരില്ല. ഓരോ വർക്കിന്റെയും ടൈം ഷെഡ്യൂളും അറിഞ്ഞു വയ്ക്കണം