മലപ്പുറം ചാപ്പനങ്ങാടിയിലാണ് പ്രവാസിയായ ഷാ മൊയ്ദീന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് എലിവേഷൻ.
മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. മുറ്റത്ത് ഷാബാദ് സ്റ്റോൺ വിരിച്ചു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഒരുക്കിയത്.
സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇതിനൊപ്പം ഡബിൾ ഹൈറ്റിൽ നൽകിയ ഇടങ്ങളും വിശാലത വർധിപ്പിക്കുന്നു.
ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. കറ പിടിച്ചാൽ കഴുകി വൃത്തിയാക്കാവുന്ന വാഷബിൾ പെയിന്റാണ് അകംചുവരുകളിൽ അടിച്ചത്.
ഊൺമേശ ഡബിൾ ഹൈറ്റ് സ്‌പേസിലാണ്. ഇവിടെ സമീപം ഫാമിലി ലിവിങ് വേർതിരിച്ചു. എതിർവശത്തായി ടിവി വോൾ നൽകി.
നാലു കിടപ്പുമുറികളും വിശാലമായി ഒരുക്കി. ഫോൾസ് സീലിങ്, ഹെഡ്ബോർഡ് പാനലിങ് എന്നിവയിലെല്ലാം ഹൈലൈറ്റർ എലമെന്റുകൾ നൽകി