വീടുപണി- ഇവയാണ് മലയാളി കാട്ടുന്ന 5 അബദ്ധങ്ങൾ

3q1gvdrk8f4t01ldsosrq9m615 content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle 5-mistakes-in-house-construction-malayalis-should-know 7v024mitso152rdgn2vfmbjh8r

1. എക്സ്റ്റീരിയർ സങ്കീർണമാക്കണോ?

ആരു കണ്ടാലും ഞെട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് പലരും വീടുപണിക്കിറങ്ങുന്നത്. അതിനുവേണ്ടി എക്സ്റ്റീരിയറിൽ സിമന്റ് വർക്കുകൾ, മ്യൂറൽ വർക്കുകൾ, ക്ലാഡിങ്, കോൺക്രീറ്റ് വർക്കുകൾ തുടങ്ങിയ അലങ്കാരപ്പണികൾ കാണിക്കും. ആവശ്യമില്ലാത്ത ചെലവുകളാണ് ഇതെല്ലാം.

Image Credit: Shutterstock

2. കടുംനിറങ്ങൾ തന്നെ വേണോ പ്രസരിപ്പിന്?

നിറങ്ങളില്ലാതെ എന്താഘോഷം എന്നതാണ് നമ്മുടെ മുദ്രാവാക്യം. ഓരോ മുറിക്കും ഓരോ കളർതീം എന്നതും മനോഹരമായ ആശയമാണ്. എന്നാൽ കൃത്യമായ ബജറ്റിൽ വീടുപണി നടത്തുന്നവരെ സംബന്ധിച്ചിടത്തോളം കടുംനിറങ്ങൾ പോക്കറ്റ് കീറുന്നവയാണ്. വെളുത്തനിറത്തിന്റെ ശോഭ വേറൊരു നിറത്തിനുമില്ല. ചെലവും കുറവാണ്.

Image Credit: Shutterstock

3. കൂട്ടിച്ചേർക്കലുകൾ ഇരട്ടി നഷ്ടം

വ്യക്തമായ പ്ലാനിങ്ങില്ലാതെ പോകുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധങ്ങളാണിവ. പണി പുരോഗമിക്കുമ്പോഴായിരിക്കും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർദേശങ്ങൾ ഒഴുകിയെത്തുന്നത്. ഉടനെ പ്ലാനിൽ വ്യത്യാസങ്ങളായി, അതോടെ വീടിന്റെ ബജറ്റ് ആകെ തകിടം മറിയും.

Image Credit: Shutterstock

4. മതിലുകൾ കോട്ടപോലെ വേണോ?

വീടുകളേക്കാൾ മോടിയിൽ മതിലുകൾ പണിയുന്നവർ നമ്മുടെ നാട്ടിൽ കുറവല്ല. വളരെ അധികം പൊക്കത്തിൽ, നിറയെ ഡിസൈൻ വർക്കുകളുമായി ചുറ്റുമതിലുകൾ പലപ്പോഴും ധൂർത്തിന്റെ പ്രതീകങ്ങളാകുന്നു.

Image Credit: Shutterstock

5. പുൽത്തകിടി പിടിപ്പിക്കാൻ മരം മുഴുവൻ വെട്ടണോ?

ലാൻഡ്സ്കേപ്പ് ചെയ്യുകയെന്നു വച്ചാൽ വീടിന്റെ മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുകയെന്നതാണ് പലരുടെയും ധാരണ. ഇതിനുവേണ്ടി എത്രയോ ചെടികളും മരങ്ങളുമാണ് വെട്ടിക്കളയുന്നത്! ഭാവിയിൽ ചെലവും അസൗകര്യവും കൂട്ടുന്ന പുൽത്തകിടിക്കു പകരം കൂടുതൽ നാടൻചെടികളും മരങ്ങളും പൂന്തോട്ടത്തിൽ നിറയട്ടെ!

Image Credit: Shutterstock