മലപ്പുറം ജില്ലയിലെ കുളപ്പറമ്പ് എന്ന സ്ഥലത്താണ് ലുക്മാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന വ്യത്യസ്ത രൂപഭംഗിയാണ് വീടിന്റെ ഹൈലൈറ്റ്.
ദീർഘചതുരത്തിലുള്ള ബോക്സ് ആകൃതിയാണ് വീടിനുള്ളത്. വെതറിങ് ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ജാളി ഭിത്തിയാണ് പുറംകാഴ്ചയിലെ ഒരു പ്രധാന അലങ്കാരം.
കമനീയമായാണ് അകത്തളം ചിട്ടപ്പെടുത്തിയത്. ഫർണിച്ചറുകൾ ഇന്റീരിയർ തീമിനോട് ചേരുംവിധം പ്രത്യേകം കസ്റ്റമൈസ് ചെയ്തെടുത്തു.
സ്‌റ്റെയറിന്റെ താഴെ ഒരു ഗ്രീൻകോർട്യാർഡും ഹരിതാഭ നിറയ്ക്കുന്നു. എംഎസ് പൈപ്പിൽ വുഡ് പൊതിഞ്ഞാണ് കൈവരികൾ.
ഡബിൾഹൈറ്റിൽ വിശാലമായാണ് ഡൈനിങ്ങിന്റെ സെറ്റപ്പ്. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കാർ പോർച്ചിലേക്കിറങ്ങാം.
നാലു കിടപ്പുമുറികളും വ്യത്യസ്ത കളർതീമിലാണുള്ളത്. ഹെഡ്‌സൈഡ് ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
നൂതനസൗകര്യങ്ങൾ സമ്മേളിക്കുന്ന കിച്ചൻ ഒരുക്കി. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് പ്രധാന അടുക്കള. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തു.