വേനൽക്കാലത്തും ഫാൻ വേണ്ട! കുറഞ്ഞ ചെലവിൽ സർപ്രൈസ് വീട്

https-www-manoramaonline-com-web-stories-homestyle 4r11j92d17c0ak3d5ca1c7f8ha web-stories 7amc8toj8pqj79pv95a47a6fuh

തിരൂർ ചോലപ്പുറത്താണ് ഡിസൈനർ അഹ്‌മദ്‌ ഉനൈസിന്റെ സ്വന്തം വീട്. പരിസ്ഥിതി സൗഹൃദമായി നിർമിച്ച വീടിന്റെ പേര് മൺകുടിൽ എന്നാണ്.

പരമ്പരാഗത ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. ഈർപ്പം പിടിക്കാത്ത വിയറ്റ്നാം ക്ലേ ടൈലാണ് മേൽക്കൂരയിൽ വിരിച്ചത്. വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി ഇതിനുമുകളിൽ മഡ് പ്ലാസ്റ്ററിങ് നൽകി. കശുവണ്ടിക്കറയാണ് സിമന്റിനു പകരം ഉപയോഗിച്ചത്. എക്സ്പോസ്ഡ് ശൈലിയിലുള്ള ഭിത്തികൾ ഭംഗിക്കൊപ്പം ചെലവ് കുറയ്ക്കാനും സഹായിച്ചു.

1870 ചതുരശ്രയടിയുള്ള വീട്ടിൽ സ്വീകരണമുറി, അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. മേൽക്കൂര ഉയർത്തിപ്പണിതതിനാൽ ഇടത്തട്ട് ഒരുക്കി സ്ഥലം ഉപയുക്തമാക്കി. ഇവിടെ കുട്ടികളുടെ പഠനമുറിയാക്കി മാറ്റി, ഒരു കട്ടിലും നൽകി.

വാതിൽ തുറന്നകത്തേക്ക് കയറിയാൽ ഇടച്ചുമരുകൾ നൽകിയിട്ടില്ല. ഇത് കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പുവരുത്തുന്നു. സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ടിവി യൂണിറ്റ് നൽകി. ഇത് ഇരുവശങ്ങളിലും ഇരുന്നും കാണാൻ കഴിയുംവിധം തിരിക്കാൻ സാധിക്കും.

ജിഐ പൈപ്പിനു മുകളിൽ പലക വിരിച്ചാണ് ഗോവണി ഒരുക്കിയത്. കൈവരികളിലും ജിഐ പൈപ്പ് തന്നെ തുടരുന്നു. താഴെ വാഷ് ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി.

ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ഒരുക്കിയ ലൈറ്റുകളും അലങ്കാര വസ്തുക്കളും ഉള്ളിൽ ഹാജരുണ്ട്. പാഴ്ത്തടി, മരത്തിന്റെ വേര്, മുള, കയർ, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവയിലാണ് ലൈറ്റുകൾ പിടിപ്പിച്ചു മാറ്റിയടുത്തത്.

വീടിന്റെ മുൻവശത്തായാണ് അടുക്കളയുടെ സ്ഥാനം. അടുക്കളയുടെ ജനാലകളിൽ കളേർഡ് ഗ്ലാസ് നൽകി. ഇത് പുറംകാഴ്ചയ്ക്ക് ഭംഗി നൽകുന്നു.

Web Story

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More