6 സെന്റ്, 14 ലക്ഷം; കീശ കാലിയാകാതെ വീട് റെഡി

content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle budget-house-in-small-plot-manjeri 3c9dpucutcu58pk9ea2r4n729k 41mfqc68fa737tnbidgssfv6e9

മലപ്പുറം മഞ്ചേരിയിലാണ് ഷിഹാബിന്റെയും കുടുംബത്തിന്റെയും വീട്. വെറും 6 സെന്റിൽ 14 ലക്ഷത്തിന് (മൂന്നു വർഷം മുൻപ്) പൂർത്തിയാക്കിയ വീടാണിത്.

1200 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ ഒരുക്കിയിരിക്കുന്നു.

ചതുരശ്രയടി കുറച്ചു പരമാവധി സ്ഥല ഉപയുക്തത നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. അനാവശ്യ ഇടച്ചുമരുകൾ ഒഴിവാക്കിയത് വിശാലത നൽകുന്നു.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒരുക്കിയ ഊണുമേശയും കസേരകളും ജിഐ ഫ്രയിമിൽ നിർമിച്ചു പെയിന്റ് ഫിനിഷ് ചെയ്തെടുത്തവയാണ്.

അടുക്കളയിലും, കിടപ്പുമുറിയിലും വാഡ്രോബുകൾക്കും ഷട്ടറുകൾക്കും വി ബോർഡ് ഉപയോഗിച്ചു.