18 ലക്ഷം രൂപയ്ക്ക് സൂപ്പർ 'വീട്' പണിതാലോ! ഇതാ മാതൃക

best-office-cum-residence-nilambur https-www-manoramaonline-com-web-stories 5ittmvchvb6ugcpk4u3kvf8odb 6cdj3tq4l4lvdfct9nmj4qbhfi https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle

നിലമ്പൂർ കക്കാടംപൊയിലിലെ കനോലി റിസോർട് പ്രോജക്ടിന്റെ ഓഫിസ് കം റസിൻഡൻസായി ഒരുക്കിയ നിർമിതിയാണിത്. 100 % പരിസ്ഥിതിസൗഹൃദമായാണ് നിർമാണം എന്നതാണ് ഹൈലൈറ്റ്. എല്ലാം പുനരുപയോഗിക്കാവുന്ന സാമഗ്രികളാണ്. അതിനാൽ ആവശ്യമെങ്കിൽ അഴിച്ചുമാറ്റി മറ്റൊരിടത്ത് വീണ്ടും അസംബിൾ ചെയ്യാം. നിർമാണവസ്തുക്കളുടെ വേസ്റ്റേജ് ഇല്ലേയില്ല!

ജിഐ ചട്ടക്കൂട് നിർമിച്ച ശേഷം അതിനുമുകളിൽ ഫൈബർ സിമന്റ് ബോർഡുകൾ സ്ക്രൂ ചെയ്തുള്ള നിർമാണരീതിയാണ് ഇവിടെ അവലംബിച്ചത്. മേൽക്കൂരയും ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ചു.

ഒരു ലോബി, വിശാലമായ കോൺഫറൻസ് ഹാൾ, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവ മാത്രമാണ് 1000 ചതുരശ്രയടിയിൽ ഉള്ളത്.

ഭൂനിരപ്പിൽ നിന്നും ഉയർത്തിയാണ് അടിത്തറ. ടാർ വീപ്പയ്ക്കുള്ളിൽ ഇറക്കിവച്ച I സെക്‌ഷൻ പില്ലറുകളാണ് വീടിന്റെ ഭാരം താങ്ങുന്നത്. അടിത്തറ വി ബോർഡ് കൊണ്ടുനിർമിച്ചു. പഴയ വീടുകൾ പൊളിച്ചിടത്തു നിന്നു ശേഖരിച്ച ഓടുകൾ മേൽക്കൂരയിൽ പുനരുപയോഗിച്ചു.

കോൺക്രീറ്റ് ഭിത്തികൾ ഇല്ലാത്തതുകൊണ്ട് അകത്തളങ്ങൾ അനായാസം പരിവർത്തനം ചെയ്യാം. ഉദാഹരണത്തിന് ഇവിടെയുള്ള കോൺഫറസ്‌ റൂം, ലോബി തുടങ്ങിയവ യഥാക്രമം കിടപ്പുമുറികൾ, അടുക്കള എന്നിവയാക്കി മാറ്റിയാൽ ഇത് ലക്ഷണമൊത്ത ഒരു വീടായിമാറും. ഉവൈസ് പറയുന്നു.

പല തട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് ഈ ഓഫിസ് വീട് നിർമിച്ചത്. പൂർണമായും സൈറ്റിൽ തന്നെയിരുന്നു പ്ലാൻ വരച്ചു എന്നതാണ് മറ്റൊരു സവിശേഷത. വെറും 18 ലക്ഷം രൂപയ്ക്കാണ് ഈ 'ഓഫിസ് വീട്' നിർമിച്ചത്.