ആരാണ് ഇത് ആഗ്രഹിക്കാത്തത്! ഹിറ്റായി കേരളത്തനിമയുള്ള വീട്

content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle traditional-modern-house-elegant-hometour 37d4shcld1vdtebejs5v17v1d6 5psio8gb51v6lkoklts6qmc1g9

പെരിന്തൽമണ്ണയാണ് ഡോ.നന്ദകുമാറിന്റെയും അഡ്വ.ഷാൻസിയുടെയും പുതിയ വീട്.കേരളത്തനിമയിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ ഒരുക്കിയെന്നതാണ് വീടിന്റെ ഹൈലൈറ്റ്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കൺസൾട്ടേഷൻ റൂം, മൾട്ടിപർപസ് റൂം എന്നിവയാണ് 4300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

തടിയുടെ പ്രൗഢിയാണ് ലിവിങ്ങിൽ നിറയുന്നത്. ജയ്സാൽമീർ സ്‌റ്റോൺ കൊണ്ടാണ് ഫ്ലോറിങ്.

വീട്ടിലെ ഹൈലൈറ്റ് നടുമുറ്റമാണ്. ബ്രീതിങ് വോൾ, വെള്ളാരംകല്ലുകൾ വിരിച്ച നിലം, ജിഐ+ ഗ്ലാസ് ഫിനിഷിലുള്ള സ്‌കൈലൈറ്റ് റൂഫ് എന്നിവയാണ് നടുമുറ്റത്തെ സാന്നിധ്യങ്ങൾ.

ലാൻഡ്സ്കേപ് വീടിനു മികച്ച പിന്തുണ നൽകുന്നുണ്ട്. താന്തൂർ സ്‌റ്റോൺ വിരിച്ച ഡ്രൈവ് വേ, ബഫലോ ഗ്രാസും ചെടികളും വള്ളിപ്പടർപ്പുകളുമെല്ലാം ഗാർഡൻ അലങ്കരിക്കുന്നു.