5 സെന്റിൽ മിതത്വത്തിന്റെ ഭംഗിയുള്ള വീട്

content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle 5qpok6i4ncouoite7jb6043lcp 5-cent-minimal-house-calicut-hometour 52iqclqs6obk1cvutovf9b7t34

കോഴിക്കോട് വേങ്ങേരിയിൽ 5 സെന്റിലാണ് മുഹമ്മദ് കോയയുടെ ഈ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കിയാണ് ഈ ഭവനം നിർമിച്ചത്.

പുറംകാഴ്ചയിൽ ഒരു കൗതുകം തോന്നാനാണ് മുകൾനിലയിൽ ജനാലയോട് ചേർന്ന് ഷോവോൾ നിർമിച്ചത്. ഇതിൽ പെയിന്റ് ഫിനിഷ് ചെയ്തു. ഇതിന്റെ പിന്നിൽ ബ്രിക്ക് ക്ലാഡിങ് ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തു.

സിറ്റൗട്ട്, പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സിംപിൾ- മിനിമലിസ്റ്റിക് ശൈലിയാണ് അകത്തളത്തിലെ സൗന്ദര്യം. നിലത്ത് ഇന്ത്യൻ മാർബിൾ വിരിച്ചു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

സ്റ്റെയർ- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു.ജിഐ പൈപ്പിൽ ഗോൾഡൻ പിയു പെയിന്റ് ചെയ്ത ഗ്ലാസ് ടോപ്പുള്ള ഡൈനിങ് ടേബിൾ ലളിതവും സുന്ദരവുമാണ്.

സ്‌റ്റെയറിനു സമീപം ഒരു കോർട്യാർഡുണ്ട്. ഇവിടെ റഡാർ മെഷ് എന്നുപേരുള്ള ഒരു എയർ പ്യൂരിഫയിങ് ചെടി നൽകിയിട്ടുണ്ട്. സ്‌റ്റെയറിന്റെ താഴെയുള്ള സ്ഥലത്ത് വാഷ് ഏരിയ സെറ്റ് ചെയ്തു സ്ഥലം ഉപയുക്തമാക്കി.

താഴെ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ. സ്വകാര്യതയും സ്ഥലഉപയുക്തതയും പരിഗണിച്ച് ബാക്കി മൂന്നു കിടപ്പുമുറികളും മുകളിലാക്കി.