കുറഞ്ഞ നിരക്കിൽ മനോഹരമായ വീട് റെഡി!

65d32vd8igibjempechhf63f1q https-www-manoramaonline-com-web-stories-homestyle 3bd7loukag4iukcdh3al40selp web-stories

പാലക്കാട് കോങ്ങാടാണ് ഹംസയുടെ പുതിയ വീട്. സമകാലിക ഫ്യൂഷൻ മാതൃകയിൽ സ്ലോപ്- ഫ്ലാറ്റ് റൂഫുകൾ ഇടകലർത്തിയാണ് എലിവേഷൻ. എക്സ്പോസ്ഡ് വെട്ടുകല്ലിന്റെ തനിമയും ഫിനിഷുമാണ് വീടിന്റെ മുൻവശത്തെ കാഴ്ചയുടെ ഭംഗി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2550 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ നല്ല വിശാലതയും ക്രോസ് വെന്റിലേഷനും ഉള്ളിൽ സാധ്യമാകുന്നു. ഡൈനിങ്ങിന്റെ വശത്തായി ഗ്ലാസ് ഡോറുണ്ട്. ഇതുവഴി ചെറിയ വെർട്ടിക്കൽ ഗാർഡനുള്ള മുറ്റത്തേക്ക് ഇറങ്ങാം.

ഡൈനിങ്ങിന് അനുബന്ധമായി മെറ്റൽ ഫ്രയിമിൽ കലിംഗ സ്‌റ്റോൺ വിരിച്ച ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുണ്ട്. ഇവിടെ ഹൈ ചെയറുകളും വിന്യസിച്ചു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 42 ലക്ഷം രൂപയ്ക്ക് 2550 ചതുരശ്രയടി വീട് പൂർത്തിയായി. ചതുരശ്രയടിക്ക് ഏകദേശം 1650 രൂപ മാത്രമാണ് ഇവിടെ ചെലവായത് എന്ന് ശ്രദ്ധിക്കണം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More