ഒറ്റനോട്ടത്തിൽ മനസിലാകില്ല ഈ വീടിന്റെ സസ്പെൻസ്!

content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle architect-couples-home-aluva 27b9c8vqkvede4ol2q6ab25pkt 3khafhct279j31bisj54cqd24c

ആർക്കിടെക്ട് ദമ്പതികൾ തങ്ങൾക്ക് താമസിക്കാൻ 15 വർഷം പഴക്കമുള്ള വീടുവാങ്ങി കാലോചിതമായി നവീകരിച്ച കഥയാണിത്. മൂന്നു കിടപ്പുമുറികളുള്ള 1800 ചതുരശ്രയടി വീടായിരുന്നു ഇത്. മുകളിൽ ഓപ്പൺ ഹാൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെ 2500 ചതുരശ്രയടിയിലേക്ക് വിപുലമാക്കി. മുകൾനിലയിൽ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി സ്‌പേസുകൾ പുതുതായി കൂട്ടിച്ചേർത്തു.

ഹരിതാഭയാണ് നവീകരിച്ച വീടിന്റെ മുഖമുദ്ര. താഴെയുള്ള കോർട്യാർഡിലും മുകളിലും ബാൽക്കണിയിലുമെല്ലാം നിരവധി ചെടികൾ ഹാജർ വയ്ക്കുന്നു. ഇത് വീടിന്റെ മൊത്തത്തിലുള്ള ആംബിയൻസ് തന്നെ പോസിറ്റീവായി മാറ്റിയിട്ടുണ്ട്.

പഴയ കിടപ്പുമുറികളിലാണ് ഏറ്റവും രൂപാന്തരം വരുത്തിയത്. കൺസീൽഡ് സ്‌റ്റോറേജ് സൗകര്യമുള്ള കോട്ട് മുറികളിൽ കൂട്ടിച്ചേർത്തു.

മുകളിലെ കിടപ്പുമുറിക്ക് അനുബന്ധമായാണ് ബാൽക്കണി. സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ഇവിടേക്ക് പ്രവേശിക്കാം. മുകളിലെ കിടപ്പുമുറിയുടെ വെന്റിലേഷൻ സുഗമമാക്കാൻ വേണ്ടി ജാളി ഓപ്പണിങ്ങുണ്ട്. ഇത് തുറക്കുന്നത് അടുത്തുള്ള ബാൽക്കണിയിലേക്കാണ്. ഈ ചൂടുവായുവിനെ പുറംതള്ളാൻ ബാൽക്കണിയിൽ പർഗോള റൂഫിങ്ങുമുണ്ട്.

ഇവിടെയെത്തുന്നവർക്ക് ഒരിക്കലും ഇത് പഴയ വീട് നവീകരിച്ചതാണെന്ന് തോന്നുകയേയില്ല. ശരിക്കും പുതിയ വീടാണെന്നേ തോന്നുകയുള്ളൂ. അതാണ് ആർക്കിടെക്ട് ദമ്പതികളുടെ രൂപകൽപനയിലെ മാജിക്.