റോഡിലൂടെ പോകുന്ന ആരും ഈ വീടൊന്ന് നോക്കാതെ പോകില്ല!

6hkcs0cv39ffap9l36452gc6n0 58k3ko6qdf4e4csuenupe6f41v https-www-manoramaonline-com-web-stories-homestyle web-stories

തിരൂർ വയലത്തൂരിലാണ് ഡോ. അയൂബിന്റെ പുതിയ വീട്. ബന്ധുവായ ഡിസൈനറാണ് വീടിന്റെ ശിൽപി. വീതി കുറഞ്ഞ് നീളത്തിലുള്ള 9.75 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. ഈ പരിമിതി മനസ്സിലാക്കിയുള്ള എലിവേഷനാണ് ഒരുക്കിയത്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ,അപ്പർ ലിവിങ്, ബാൽക്കണി, കൺസൾട്ടിങ് റൂം എന്നിവയാണ് 2750 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ലളിതസുന്ദരമായാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. അധികമായി ഫർണിച്ചറോ ആഢംബരങ്ങളോ കുത്തിനിറച്ച് ഓവറാക്കിയിട്ടില്ല.

ഡൈനിങ്ങിന്റെ വശത്തായി ഒരു ഔട്ഡോർ കോർട്യാർഡും സിറ്റിങ് സ്‌പേസും സജ്ജീകരിച്ചു. സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. ജിഐ ഗ്രില്ലിട്ട് അധികസുരക്ഷ നൽകി.

ഇൻഡസ്ട്രിയൽ രീതിയിലാണ് സ്‌റ്റെയർ നിർമിച്ചത്. താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ സജ്ജീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും മുറികളിൽ ഹാജരുണ്ട്.

6X4 സൈസിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഭൂരിഭാഗവും ഇന്റീരിയർതീം പ്രകാരം കസ്റ്റമൈസ് ചെയ്തതാണ്.

WPVC ഷീറ്റിൽ പിയു പെയിന്റ് ഫിനിഷ് ചെയ്താണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

കോൺക്രീറ്റ് മേൽക്കൂര ഒഴിവാക്കി ഓടുവിരിച്ചതുകൊണ്ട് വീടിനുള്ളിൽ ഉച്ചയ്ക്കുപോലും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ക്രോസ് വെന്റിലേഷൻ സുഗമമാകുംവിധം ധാരാളം ജാലകങ്ങൾ ഉൾപെടുത്തിയതും ഗുണകരമാകുന്നു.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More