പതിവുകൾ ഉപേക്ഷിച്ചു; അടിമുടി വെറൈറ്റി; ഹിറ്റായി പ്രവാസിവീട്

content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle rustic-theme-house-with-unique-interiors-tirur l8qujsf610nqvopeu3t86dogq 2gaedelqibbc8foonqepvsqfbq

മലപ്പുറം തിരൂരാണ് പ്രവാസിയായ ഖാലിദിന്റെയും കുടുംബത്തിന്റെയും പുതിയവീട്. സമകാലിക ഫ്ലാറ്റ്-ബോക്സ് മാതൃകയിലാണ് വീടിന്റെ പുറംകാഴ്ച. കുറച്ചിടത്ത് സിമന്റ് ഫിനിഷും ബാക്കിയിടത്ത് സിമന്റ് ഫിനിഷുള്ള പെയിന്റുമാണ് അടിച്ചത്. വീടിനു മൊത്തത്തിലൊരു റസ്റ്റിക് ഫിനിഷ് ലഭിക്കാൻ ഇത് ഉപകരിക്കുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സിറ്റൗട്ടിൽ വരവേൽക്കുന്നത് ധാരാളം ഇൻഡോർ ചെടികളാണ്.

സിറ്റൗട്ടിൽ ഒരു ഓപ്പൺ കോർട്യാർഡുണ്ട്. ഇവിടെ നട്ടിരുന്ന മുള ഇപ്പോൾ സീലിങ്ങിലെ ഹോളിലൂടെ നൂഴ്ന്നുകയറി മുകൾനിലയിൽ പടർന്നിട്ടുണ്ട്. ബാൽക്കണിയിൽ ജിഐ കൊണ്ട് പർഗോളയും നിർമിച്ചിട്ടുണ്ട്.

വാതിൽ തുറന്ന് അകത്തുകയറുമ്പോൾ ലിവിങ്- ഡൈനിങ് ഇടങ്ങൾ ഡബിൾഹൈറ്റിലാണ്. ഇത് നല്ല വിശാലത തോന്നാൻ ഉപകരിക്കുന്നു.

ഐലൻഡ് മാതൃകയിലാണ് കിച്ചൻ. കൗണ്ടറിനോട് ചേർന്ന് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തു. ജിഐ പൈപ്പ്+ ബൈസൺ പാനൽ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ.