ഉള്ളിൽ നിറയെ സർപ്രൈസുകൾ; താരമായി ഈ വീട്

https-www-manoramaonline-com-web-stories-homestyle 5hcud9kd69f3a6u1ml5ll282c9 web-stories 1h4pirrsdq2vpgob6kgbceup80

കോഴിക്കോട് കിനാലൂരിലാണ് പ്രവാസിയായ അൻഷുവിന്റെ പുതിയവീട്. ട്രഡീഷണൽ- കന്റെംപ്രറി ശൈലികൾക്കൊപ്പം അൽപം അറബിക് തീമും മിക്സ് ചെയ്താണ് വീടൊരുക്കിയത്. 30 സെന്റ് പ്ലോട്ടിൽ ഏകദേശം മധ്യഭാഗത്തായാണ് വീടിനുസ്ഥാനംകണ്ടത്. അതുകൊണ്ട് അത്യാവശ്യം മുറ്റവും ലാൻഡ്സ്കേപ്പും ഇവിടെ ഒരുക്കാനായി.റോഡിൽനിന്ന് വീടിന്റെ മുഴുവൻ കാഴ്ച ആസ്വദിക്കാനും സാധിക്കും.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, 5 കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 4247 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

നാച്ചുറൽ വുഡ് ഫ്രയിമിനുമുകളിൽ കൊറിയൻ ടോപ് വിരിച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചത്.

ഈ പ്രധാന ഡൈനിങ് കൂടാതെ, കിച്ചനോട് ചേർന്ന് ഒരു മിനി ഡൈനിങ് സ്‌പേസും ക്രമീകരിച്ചു. ഡൈനിങ്ങിന്റെ എതിർവശത്തെ ചുവരുകൾ വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.

ഐലൻഡ് മാതൃകയിലാണ് പ്രധാന കിച്ചൻ. ഇവിടെ ഹുഡ് & ഹോബ് വരുന്ന ഭാഗത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തു. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണുള്ളത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യമൊരുക്കി.

വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ കൈവരികൾ. സ്‌റ്റെയറിന്റെ താഴെ സ്റ്റഡി സ്‌പേസ് വേർതിരിച്ചു. ബ്ലൂ കളർതീമിൽ ധാരാളം സ്‌റ്റോറേജ് സ്‌പേസും ഇവിടെയൊരുക്കി. സ്‌റ്റെയർ കയറിയെത്തുമ്പോൾ അപ്പർ ലിവിങ്ങിൽ ഒരു ബില്യാർഡ്‌സ് ടേബിൾ വച്ചിട്ടുണ്ട്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read more