നിൽക്കുന്നത് വെറും 5 സെന്റിൽ; പക്ഷേ അകത്തേക്ക് കയറിയാൽ അതെല്ലാം മറക്കും!

https-www-manoramaonline-com-web-stories-homestyle 31h64uanf71vvva1qnbdcj8t9v web-stories 2mabuhmm3amb4arem2nqt43san

തിരുവനന്തപുരം ഉള്ളൂരാണ് സർക്കാർ ഉദ്യോഗസ്ഥരായ ഗോപകുമാറിന്റെയും ആശയുടെയും പുതിയവീട്. ചെറിയ സ്ഥലത്തിന്റെ പരിമിതി ഫീൽ ചെയ്യരുത്. അകത്തളം ഓപ്പൺ നയത്തിൽ ആകണം. കാറ്റും വെളിച്ചവും പച്ചപ്പും സമൃദ്ധമായി വേണം എന്നിവയായിരുന്നു വീട്ടുകാരുടെ ആഗ്രഹങ്ങൾ. ഇപ്രകാരമാണ് ഈ വീട് രൂപകൽപന ചെയ്തത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഒരു കിടപ്പുമുറി, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവയും വേർതിരിച്ചു. മൊത്തം 2084 ചതുരശ്രയടിയാണ് വിസ്തീർണം.

ഫാമിലി ലിവിങ്- ഡൈനിങ്- സ്‌റ്റെയർ സ്‌പേസുകൾ ഓപ്പൺ ഹാളിന്റെ ഭാഗമായി ചിട്ടപ്പെടുത്തി. ഫോർമൽ ലിവിങ് സ്വകാര്യത ലഭിക്കുംവിധം വേർതിരിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ വീട്ടുകാർ റെഡിമെയ്ഡ് ആയി വാങ്ങിയതാണ്.

സ്‌റ്റെയറിന്റെ വശത്തുള്ള ഡബിൾഹൈറ്റ് ഭിത്തി സ്‌റ്റോൺ ക്ലാഡിങ് വിരിച്ചു. സ്‌റ്റെയറിന്റെ താഴെയുള്ള ഭാഗം ഗ്രീൻ സ്‌പേസാക്കി മാറ്റി. ഇവിടെ ഒരു ഫൈക്കസ് മരം ഹാജർ വയ്ക്കുന്നു. ഇവിടെ ഒരു ഊഞ്ഞാലും കൊടുത്തിട്ടുണ്ട്.

സ്ഥലപരിമിതി തോന്നാത്തവിധമാണ് കിടപ്പുമുറികളുടെ ഡിസൈൻ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ക്രമീകരിച്ചു. മുകളിലെ കിടപ്പുമുറിക്ക് അനുബന്ധമായി ബാൽക്കണിയുമുണ്ട്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More