സന്തോഷവും സമാധാനവും നിറയുന്ന വീട്!

https-www-manoramaonline-com-web-stories-homestyle 19hg3lqp1r4c6124er19tmea95 web-stories 4ne9jqu25a0evp150ca7qqhodr

മലപ്പുറം പെരിന്തൽമണ്ണയിൽ തറവാടിനടുത്താണ് ശശിശങ്കർ തന്റെ പുതിയ വീട് സഫലമാക്കിയത്. റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ നാട്ടിൽ തിരിച്ചെത്തിയതാണ് ഗൃഹനാഥനും കുടുംബവും. കണ്ണിൽ തറയ്ക്കുന്ന കടുംനിറങ്ങളോ അനാവശ്യ ആഡംബരങ്ങളോ ഉള്ളിലില്ല. മിനിമലിസമാണ് ഡിസൈൻ തീം.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ലിവിങ്- ഡൈനിങ് സ്‌പേസുകളെ വേർതിരിക്കുന്ന പാർടീഷനായും സ്‌റ്റെയർകേസ് വർത്തിക്കുന്നു. എംഎസ്+ പെയിന്റ് ഫിനിഷിലാണ് കൈവരികൾ. സ്‌റ്റെയറിൽ അറ്റാച്ച് ചെയ്തവിധത്തിൽ വാഷ് ബേസിൻ ഒരുക്കിയത് കൗതുകകരമായ ഒരു ഡിസൈനായിമാറി.

താഴെ രണ്ടും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ കിടപ്പുമുറികളിലുണ്ട്.

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 45 ലക്ഷം രൂപയാണ് വീടിന് ചെലവായത്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More