വാർധക്യത്തിന് 7 സുരക്ഷാ നിർദേശങ്ങൾ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle bathroom-safety-tips-for-elders 4efoeotvvngns5ckllv4vkoa7b 7b2h66ptjbblfge3fstdg8t9ut

കുളിമുറിയിൽ ആവശ്യാനുസരണം വെളിച്ചം നൽകാം. കണ്ണഞ്ചിപ്പിക്കാത്ത മിതമായ വെളിച്ചം തരുന്ന എൽഇഡി ബൾപുകളും ട്യൂബുകളും അഭികാമ്യം

Image Credit: Toa55 / Shutterstock.com

ഗ്രിപ്പുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നതോടൊപ്പം റബർ കൊണ്ടുള്ള ആന്റി– സ്കിഡ് മാറ്റുകൾ തറയിൽ ഇടാം

Image Credit: TY Lim / Shutterstock.com

കമ്മോഡിനു മുകളിൽ പിടിപ്പിക്കാവുന്ന ഉയരം കൂടിയ ടോയ്‌ലറ്റ് സീറ്റുകൾ ഇന്നു ലഭ്യമാണ്. ഇവ ഉപയോഗിച്ചു നാലിഞ്ചുവരെ ടോയ്‌ലറ്റിന്റെ ഉയരം കൂട്ടാം. ചില സീറ്റുകൾക്ക് രണ്ടു വശത്തും കൈപ്പിടിയും ഉണ്ടായിരിക്കും. തറയിലേക്ക് കൂടുതൽ ഇരുന്നുപോകാതെയും കൂടുതൽ കുനിയാതെയും ടോയ്‌ലറ്റിൽ ഇരിക്കാം

Image Credit: NavinTar / Shutterstock.com

കിടപ്പുമുറിയിൽ നിന്നു ടോയ്‍ലറ്റിലേക്കുള്ള നടവഴിയിൽ രാത്രി സമയത്തു ലൈറ്റ് തെളിച്ചിടുന്നതു നല്ലതാണ്

Image Credit: Sasirin Pamai / Shutterstock.com

ബാത്റൂം ഡോറുകൾക്ക് ഉയരത്തിലുള്ള ടവർ ബോൾട്ട് പിടിപ്പിച്ചാൽ പ്രായമായവർക്ക് അവ ഇടാൻ ബുദ്ധിമുട്ടായിരിക്കും. സാധാരണ മോർട്ടിസ് ലോക്കാണെങ്കിൽ വെറുതെ ചാരിയിട്ടാലും അടഞ്ഞു കിടന്നുകൊള്ളും. അത്യാവശ്യഘട്ടങ്ങളിൽ മറ്റുള്ളവർക്ക് പുറത്തുനിന്നു ഹാൻഡിൽ തിരിച്ച് അകത്ത് കയറാനുമാകും

Image Credit: Kosoff / Shutterstock.com

ചുമരിൽ അവിടവിടെയായി ഗ്രാബ് ബാറുകളോ ഗ്രാബ് റെയിലുകളോ പിടിപ്പിക്കാം. പെട്ടെന്നു വീഴാൻ പോകുമ്പോൾ പിടിക്കാൻ ഇത് ഉപകരിക്കും. ടോയ്‍ലറ്റ് സീറ്റിനരികിൽ ചുമരിൽ നല്ല ഉറപ്പുള്ള ഗ്രാബ് ബാർ പിടിപ്പിച്ചാൽ കമ്മോഡിൽ നിന്ന് എഴുന്നേൽക്കാൻ ഉപകാരപ്പെടും

Image Credit: Yaoinlove / Shutterstock.com

എഴുന്നേറ്റു നിന്നു കുളിക്കുന്നതു പ്രായമായവരുടെ കാര്യത്തിൽ ബുദ്ധിമുട്ടായതിനാൽ കുളിമുറിയിൽ ഒരു ബാത്ത് ചെയർ വയ്ക്കാം. വില കുറഞ്ഞ പ്ലാസ്റ്റിക് ചെയറുകൾ ഉപയോഗിച്ചാൽ അവയുടെ കാലുകൾ നാലു ഭാഗത്തേക്കും അകന്നുപോകാനോ വഴുതിപ്പോകാനോ ഇടയുണ്ട്. ഇതു വീഴ്ചയ്ക്കുള്ള സാധ്യത വർധിപ്പിക്കും

Image Credit: Txking / Shutterstock.com