മേൽക്കൂരയ്ക്ക് ‘വെള്ളതേച്ചാൽ’ ആഗോളതാപനം കുറയുമോ ?

https-www-manoramaonline-com-web-stories 6u8ijogafv569s64lpc0rda4ue 1sc5mf9fadbfgp0agve1krtjs7 https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle does-white-roof-paint-cool-image-one

ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആഗോളതാപനവും അതുമൂലമുള്ള കാലാവസ്ഥാ മാറ്റവും. ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന രീതിയിലാണ് ഈ പ്രശ്നം ഉയർന്നുവരുന്നത്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന പ്രതിഭാസമാണ് ആഗോളതാപനം. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലന മടക്കം പല കാര്യങ്ങളും ഇതിനു കാരണമാകുന്നു

Image Credit: Jorgeflorez / Shutterstockcom

കെട്ടിടങ്ങളുടെ മേൽക്കൂര സൂര്യ പ്രകാശമേറ്റ് ചൂടുപിടിക്കുന്നത് അന്തരീക്ഷത്തിന്റെ താപനില വർധിപ്പിക്കുന്നു. ഇരുണ്ട നിറമുള്ള പ്രതലങ്ങൾ വലിയ തോതിൽ ചൂടിനെ ആഗിരണം ചെയ്യും. അതിനാൽ അത്തരം മേൽക്കൂരകൾ അന്തരീക്ഷത്തിലേക്ക് ചൂട് പുറന്തള്ളുന്നു. ഇത് അന്തരീക്ഷോഷ്മാവ് കൂടാൻ കാരണമാകും. ഇതിന് പരിഹാരമായി കണ്ടെത്തിയ വിദ്യയാണ് മേൽക്കൂരയിൽ വെള്ളപൂശുക എന്നത്. വെളുത്ത നിറമുള്ള പ്രതലം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുക

Image Credit: Gladskikh Tatiana / Shutterstock.com

ചൂടുകാലത്ത് വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് ഇക്കാരണത്താലാണ്. മേൽക്കൂരയിൽ വെള്ള പൂശുന്നത് മൂലം വീടിനുള്ളിൽ ചൂട് കുറയുന്നു. ഇത് ചൂടുകാലത്തെ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും. ഇത് വൈദ്യുതി ഉണ്ടാക്കാനായി ചെലവഴിക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയുകയും അത് ആഗോളതാപനം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ഗവേഷകർ കണക്കുകൂട്ടിയിരുന്നത്

Image Credit: Village Photography / Shutterstock.com

എന്നാൽ, പുതിയ ചില ഗവേഷണങ്ങൾ പറയുന്നത് മറ്റൊന്നാണ്. മേൽക്കൂരയിൽ വെള്ള പൂശുന്നത് വീടിനുള്ളിലെ ചൂട് കുറയ്ക്കുമെങ്കിലും അന്തരീക്ഷോഷ്മാവ് കൂട്ടുമത്രേ. കാരണം, പ്രതിഫലിക്കുന്ന ചൂട് മുഴുവൻ ബാഹ്യാകാശത്തേക്ക് പുറന്തള്ളപ്പെടാതെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും

Image Credit: CESM Studio / Shutterstock.com

അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ അടക്കമുള്ള ചെറുകണികകൾ ആണ് ഈ ചൂടിനെ പുറത്തുപോകാതെ പിടിച്ചു വയ്ക്കുന്നത്. ഇത് ചൂട് കൂടാൻ കാരണമാകുന്നു

Image Credit: Mr.Somchai Sukkasem / Shutterstock.com