ദ്രവിക്കില്ല. തുരുമ്പിക്കില്ല. വെള്ളത്തെയും തീയെയും കൂസില്ല ഇങ്ങനെ ഒട്ടേറെ ഗുണങ്ങളുണ്ട് അലുമിനിയത്തിന്
പുനരുപയോഗിക്കാമെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ടു തന്നെ ഉപയോഗശേഷം മറിച്ചു വിറ്റാലും നല്ല വില കിട്ടും
അലുമിനിയം ഫ്രെയിമും ഗ്ലാസും കൊണ്ടുള്ള ജനലുകൾ സ്ലൈഡിങ് വാതിലുകൾ ആണ് കൂടുതൽ പ്രചാരത്തിലുള്ളത്
ഗ്രില്ലും കൈപ്പിടിയുമെല്ലാം ഉൾപ്പെടുന്ന ഒറ്റ യൂണിറ്റ് വിപണിയിൽ ലഭിക്കും. സ്ക്രൂ ഇടയ്ക്കിടെ ഊരിവരുമെന്ന അലുമിനിയത്തിന്റെ കുറവു പരിഹരിക്കുന്നതാണ് ഇത്തരം ബിൽറ്റ്– ഇൻ പാർട്ടുകൾ