ഇനിയൊരടി നടന്നാൽ...

https-www-manoramaonline-com-web-stories 4v4ejqrp3l581rvspb8bktc1up https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle housekeeping-tips-door-mats 2lths39gkhlq2cplpur7vj6eer

മുറിയുടെ സ്ഥാനവും ഉപയോഗവും അനുസരിച്ചാകണം ചവിട്ടി എങ്ങനെ വേണമെന്നു തീരുമാനിക്കാൻ

Image Credit: New Africa/Shutterstock.com

വീടിന്റെ പുറത്തേക്കുള്ള വാതിലുകൾ എത്രയുണ്ടോ. ഈ വാതിലുകളുടെയെല്ലാം പുറത്തെ പടികളിൽ ചവിട്ടി വേണം. കല്ലും മണ്ണും ഒഴിവാക്കി അകത്തു കയറാൻ പരുക്കൻ പ്രതലമുള്ള ചവിട്ടിയാണ് പുറത്തെ പടികളിൽ വേണ്ടത്. തുളകളുള്ള റബർ ചവിട്ടിയും നാരുകൾ പൊന്തി നിൽക്കുന്ന പരുക്കൻ കയർ ചവിട്ടിയുമെല്ലാം അനുയോജ്യമാണ്

Image Credit: New Africa/Shutterstock.com

പൊടി തട്ടിക്കളയാൻ കഴിയുന്ന മൃദുവായ നാരുകളുള്ള ചവിട്ടിയാണ് പ്രധാന വാതിലിനു മുന്നിൽ വേണ്ടത്. റബർ, കയർ, ചണം എന്നീ നിർമാണ സാമഗ്രികൾ കൊണ്ടുള്ള ചവിട്ടി ഈ ഉപയോഗത്തിന് ലഭിക്കും

Image Credit: ImageFlow/Shutterstock.com

കാലാവസ്ഥയനുസരിച്ച് ചവിട്ടി മാറ്റുന്നതു നല്ലതാണ്. മഴക്കാലത്ത് ചെളി നിയന്ത്രിക്കുന്ന ചവിട്ടികളാണ് കൂടുതൽ സ്ഥലങ്ങളിൽ വേണ്ടത്. മറ്റ് സീസണുകളിൽ പൊടി നിയന്ത്രിക്കുന്ന ചവിട്ടിക്കാകണം പ്രാധാന്യം

Image Credit: Africa Studio/Shutterstock.