നിലമ്പൂരിലാണ് നിഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പതിവു കാഴ്ചകളിൽനിന്ന് വേറിട്ടുനിൽക്കുന്ന കൊളോണിയൽ ശൈലിയാണ് വീടിന്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
സെൻട്രൽ ഹാളിലാണ് ഡൈനിങ് ഏരിയ. വുഡ്+ ഗ്ലാസ് കോംബിനേഷനിലുള്ള ഡൈനിങ് ടേബിളാണ്. സ്റ്റീൽ സ്ട്രക്ചറിൽ മഹാഗണി പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്.
വീട്ടിലെ ഏറ്റവും കൗതുകമുള്ള ഇടം പാൻട്രി കിച്ചനോട് ചേർന്ന ഏരിയയാണ്. ഇവിടെ സ്‌കൈലൈറ്റ് കോർട്യാർഡുണ്ട്. ഇവിടെ വശത്തെ ഭിത്തി ജാളി ബ്ലോക്കും കളേർഡ് ഗ്ലാസും കൊണ്ടാണ് നിർമിച്ചത്. കൂടാതെ ഒരു ഫൗണ്ടനുമുണ്ട്.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. മാസ്റ്റർ ബെഡ്‌റൂം മുകളിലാണ്. ഇതിന് അനുബന്ധമായി ബാൽക്കണിയുമുണ്ട്.