ഉള്ളിൽ സർപ്രൈസ് കാഴ്ചകൾ; ഹിറ്റായി പ്രവാസിവീട്

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list mo-homestyle-dreamhome 7qbt18or6dihp7leasujkqri0a

കൊല്ലം കരുനാഗപ്പള്ളിയിലാണ് വിനോദിന്റെയും കുടുംബത്തിന്റെയും വീട്. പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് സഫലമാക്കിയത്. മുറ്റത്തുള്ള വൈകാരികമായി അടുപ്പമുള്ള മൂന്ന് മാവുകൾ സംരക്ഷിച്ചാണ് വീടുപണിതത്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, ഹോം തിയറ്റർ, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 2700 ചതുരശ്രയടിയാണ് വിസ്തീർണം.

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഡൈനിങ് സെറ്റാണിവിടെ. ഇവിടെ മുകളിൽ ഫോൾസ് സീലിങ്ങും എൽഇഡി സ്പോട് ലൈറ്റുകളുണ്ട്.

ഡൈനിങ്ങിന്റെ വശത്ത്, വാഷ് ഏരിയ വരുന്ന ഭിത്തി ബ്രിക്ക് ടെക്സ്ചർ പെയിന്റ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഫാമിലി ലിവിങ്ങിന്റെ തൊട്ടുപിന്നിലായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഡിറ്റാച്ഡ് ആയി ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ഇവിടെയിരുത്തി പഠിപ്പിക്കാനും ഭക്ഷണം കഴിച്ചുകൊണ്ട് ടിവി കാണാനുമെല്ലാം ഇത് ഉപകരിക്കും.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. ഹെഡ്‌സൈഡ് ഭിത്തി വിവിധ നിറങ്ങളിൽ അപ്ഹോൾസ്റ്ററി ചെയ്തൊരുക്കി.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read more