ഹൈവേ പഴയവീട് കൊണ്ടുപോയി; പകരം ഒരുക്കിയത് മനോഹരസ്വർഗം!

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-homestyle-2022 cute-single-storeyed-house-build-demolishing-old-home https-www-manoramaonline-com-web-stories-homestyle vm3u8op1uab1pumdjcu4oob8m 1mrvhrev1b37j537h0nff5n1p6

മലപ്പുറത്താണ് സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദേശീയപാതാവികസനത്തിൽ ഇവരുടെ 30 വർഷം പഴക്കമുള്ള വീട് പൊളിച്ചുകളയേണ്ടി വന്നു. അങ്ങനെയാണ് അതേപ്ലോട്ടിൽ പിന്നിലേക്കിറക്കി പുതിയ വീട് പണിയാൻ വീട്ടുകാർ തീരുമാനിച്ചത്.

സ്ലോപ്പ് റൂഫാണ് എലിവേഷന് തിരഞ്ഞെടുത്തത്. മേൽക്കൂര നിരപ്പായി വർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. ഇതിലൂടെ മുകൾനിലയിൽ വിശാലമായ മൾട്ടി യൂട്ടിലിറ്റി സ്‌പേസും ലഭ്യമായി.

സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, രണ്ടു കോർട്യാർഡുകൾ, അപ്പർ യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

'കോംപാക്ട് ക്യൂട്ട്' തീമിലാണ് ലിവിങ്. ഇതിന്റെ ഭിത്തി ലൂവർ ഫിനിഷിൽ അലങ്കരിച്ചത് വ്യത്യസ്തമാണ്. വളരെ മിനിമലായി ഫോൾസ് സീലിങ് ചെയ്തു.

ഹൈലൈറ്റ് വിശാലമായ ഗ്രീൻ കോർട്യാർഡ് സ്‌പേസാണ്. വീടിനിടയിലുള്ള ഓപ്പൺ സ്‌പേസ് വയർ മെഷ് കൊണ്ട് ക്ളോസ്ഡ് ആക്കിയാണ് ഇതൊരുക്കിയത്. ഇവിടെ ആർട്ടിഫിഷ്യൽ ഗ്രാസും ഒരു വാട്ടർ ബോഡിയും ഉൾപ്പെടുത്തി.

ചെലവ് ചുരുക്കാൻ ജിഐ ഫ്രയിമിൽ നാനോവൈറ്റ് ടോപ്പ് വിരിച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചത്.

കാറ്റിനും വെളിച്ചത്തിനും ഉപയുക്തതക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി.