വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; ഹിറ്റായി ഈ ബ്രഹ്മാണ്ഡവീട്

luxury-house-with-spacious-interiors-valancheri content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle 7n31i5r80sqro3gi86e5741bbv 2543bbtmrfjie6d66arcokad7b

'വീട്ടുകാർക്കൊത്ത വീട്'- മലപ്പുറം വളാഞ്ചേരിയിലുള്ള അഫ്‌സലിന്റെയും കുടുംബത്തിന്റെയും ബ്രഹ്മാണ്ഡ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വലിയ കൂട്ടുകുടുംബത്തിലെ ഒത്തുചേരലുകൾക്ക് വേദിയൊരുക്കിയാണ് ഈ വീട് അതിവിശാലമായി രൂപകൽപന ചെയ്തിരിക്കുന്നത്..

10000 ചതുരശ്രയടിയുടെ വിശാലതയിലാണ് ഈ വീട് നിർമിച്ചത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാൻട്രി കിച്ചൻ, മെയിൻ കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിലുള്ളത്.

ഒത്തുചേരാനുള്ള കോമൺ ഏരിയകളാണ് വീടിനുള്ളിൽ കൂടുതലുമുള്ളത്. ഫോർമൽ-ഫാമിലി ലിവിങ്ങുകൾ കൂടാതെ ഇതിനായി ഇടങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ ഈയിടങ്ങളെല്ലാം സജീവമാകും.

പ്രൗഢഗംഭീരമായാണ് അകത്തളങ്ങൾ ഫർണിഷ് ചെയ്തിരിക്കുന്നത്. നിലമ്പൂർ തേക്കിന്റെ പ്രൗഢിയാണ് കോമൺ ഏരിയകളിൽ. മറ്റിടങ്ങളിൽ ഗ്ലോസി വിട്രിഫൈഡ് ടൈലും സാന്നിധ്യമറിയിക്കുന്നു.

കോർട്യാർഡാണ് ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്. ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച് നടുത്തളം ഭംഗിയാക്കി.ഇവിടെ ഇൻഡോർ പ്ലാന്റ് നൽകി ഹരിതാഭ നിറച്ചിട്ടുണ്ട്.

ഫർണിച്ചറുകൾ കൂടുതലും ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. പത്തുപേർക്കിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ക്രിസ്റ്റൽ ഗ്ലാസ് ഫിനിഷിലുള്ള ഡൈനിങ് ടേബിൾ സെറ്റാണ് ഇവിടെ ഒരുക്കിയത്.

ലക്ഷുറി ഹോട്ടൽ റൂമുകളെ അനുസ്മരിപ്പിക്കുംവിധമാണ് സജ്ജീകരണം. അറ്റാച്ഡ് ബാത്റൂം, വോക്-ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി/ വർക്കിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ അനുബന്ധമായുണ്ട്..