കണ്ണൂർ കല്യാശേരിയിലാണ് പ്രവാസിയായ ജയരാജിന്റെയും കുടുംബത്തിന്റെയും പുതിയവീട്. വീതികുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിന് ചേരുംവിധം സമകാലിക ബോക്സ് ടൈപ് എലിവേഷനാണ് ഡിസൈൻ ചെയ്തത്. പുറംചുവരുകളും പില്ലറുകളും നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് വിരിച്ച് ഭംഗിയാക്കി.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. രാജസ്ഥാൻ മാർബിളാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു.
മഹാഗണിയിലാണ് ഡൈനിങ് ടേബിൾ. ടോപ്പിൽ ആർട്ടിഫിഷ്യൽ മാർബിൾ വിരിച്ചു. ജിഐ കൈവരികളാണ് സ്‌റ്റെയർകേസിനുള്ളത്..
പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.
മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. എല്ലാ കിടപ്പുമുറികളും ബാത്റൂം അറ്റാച്ഡാണ്. സ്റ്റോറേജിനായി വാഡ്രോബും സജ്ജീകരിച്ചു.