കണ്ണൂർ തലശേരിയിലാണ് ആർക്കിടെക്ട് എമിലിന്റെ പുതിയ വീട്. ചരിഞ്ഞ ഭൂപ്രകൃതിക്കനുയോജ്യമായാണ് പല ആംഗിളിൽ ഉള്ള ബോക്സുകളുടെ സങ്കലനമായ എലിവേഷൻ ചിട്ടപ്പെടുത്തിയത്
പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, ബാൽക്കണി, സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. മൊത്തം 4300 ചതുരശ്രയടിയാണ് വിസ്തീർണം.
മെറ്റൽ ഫ്രയിമിലാണ് സ്റ്റെയർ. ഇതിൽ കംപ്രസ്ഡ് വുഡ് വിരിച്ചു. ഗ്ലാസ്+ തേക്ക് ഫിനിഷിലാണ് കൈവരികൾ. ഈ സ്‌പേസിന്റെ സീലിങ്ങിൽ സ്‌കൈലൈറ്റുണ്ട്. ഇത് അകത്തളങ്ങളിൽ പ്രകാശം സമൃദ്ധമായെത്തിക്കുന്നു.
എല്ലാ ഇടങ്ങളും പരസ്പരം സംവദിക്കുന്നുണ്ടെങ്കിലും ഓരോ ഇടങ്ങൾക്കും തനതായ വ്യക്തിത്വം നൽകിയിട്ടുണ്ട്. എക്പോസ്ഡ് ചുവരുകൾ, വ്യത്യസ്ത ഫ്ളോറിങ് നിറം, സീലിങ്, സെമിപാർടീഷൻ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കിയത്.
ഡബിൾ ഹൈറ്റ് പ്രെയർ സ്‌പേസിന്റെ സീലിങ്ങിൽ സ്‌കൈലൈറ്റുണ്ട്. ഇത് അകത്തളങ്ങളിൽ പ്രകാശം സമൃദ്ധമായെത്തിക്കുന്നു. ചൂടിനെ ഫിൽറ്റർ ചെയ്ത് വെളിച്ചംമാത്രം കടത്തിവിടുന്ന ഗ്ലാസാണ് ഇവിടെ ഉപയോഗിച്ചത്.
റോഡ് സൈഡിൽനിന്ന് അൽപം പൊക്കത്തിലാണ് പ്ലോട്ട്. ഡ്രൈവ് വേ കൂടാതെ കുത്തനെയുള്ള ലാൻഡ്സ്കേപ്പിൽ പടികളും ഒരുക്കി
വിശാലമായ ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. മറൈൻ പ്ലൈ+ മൾട്ടിവുഡ് കോംബിനേഷനിലാണ് ക്യാബിനറ്റുകൾ.