മഞ്ചേരിയിലാണ് രാകേഷിന്റെ പുതിയ വീട്. ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പലതട്ടുകളുള്ള സ്ലോപ് റൂഫുകളാണ് വീടിന്റെ പുറംകാഴ്ചയിലെ കൗതുകം
ചുറ്റുപാടും വീടുകൾ ഉള്ളതുകൊണ്ട് സ്വകാര്യതയ്ക്ക് കൂടി പ്രാധാന്യം നൽകിയാണ് രൂപകൽപന. പുറത്തുനിന്ന് ഉള്ളിലേക്ക് നോട്ടമെത്താത്തവിധം ധാരാളം ചെടികൾ നിറഞ്ഞ ലാൻഡ്സ്കേപ് ഇതിനുദാഹരണമാണ്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3100 ചതുരശ്രയടിയാണ് വിസ്തീർണം.
കാർ പോർച്ചിനെയും സിറ്റ്ഔട്ടിനെയും വേർതിരിക്കുന്നത് എക്സ്പോസ്ഡ് ബ്രിക്ക് വോളാണ്. നീളൻ സിറ്റൗട്ടിൽ ഇൻബിൽറ്റ് ബെഞ്ച് സ്ഥാപിച്ചു. സമീപം ഇൻഡോർ പ്ലാന്റുമുണ്ട്.
ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. സമീപം സ്‌റ്റെയർ വരുന്നു. എംഎസ്+ വുഡ് ഫിനിഷിലാണ് കൈവരികൾ. സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ ഒരു സ്റ്റഡി സ്‌പേസും വേർതിരിച്ചു.
സ്വകാര്യതയ്ക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ സജ്ജീകരിച്ചു.