ലിവിങ് ഏരിയയ്ക്ക് സോഫ തിരഞ്ഞെടുക്കുമ്പോൾ ലൈറ്റ് ഷേഡുകൾക്കാണ് ഇപ്പോൾ ഏറ്റവും പ്രിയം.
ബെയ്ജ്, സിൽവർ, വൈറ്റ്, ഗ്രേ ഏതു തീമിലുമുള്ള മുറികളിലും ഇണങ്ങിച്ചേരും. മിക്സ് ആൻഡ് മാച്ച് ആയി കർട്ടന്റെയോ, ഡെക്കോറുകളുടെയോ മാച്ചിങ് കുഷ്യനുകളും നൽകാം
വീട്ടുകാർക്കും അതിഥികൾക്കും മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഫ്ലോറൽ ഫർണിച്ചറിനു കഴിയും
ലിവിങ് റൂമിലോ ഡ്രോയിങ് റൂമിലോ മിനിമലിസം ഇഷ്ടപ്പെടുന്നവർക്ക് ലൈറ്റ് ഷേഡ് ഫ്ലോറൽ പ്രിന്റുകള്‍ തിരഞ്ഞെടുക്കാം
പ്ലെയിൻ നിറങ്ങളിലുള്ള പഴയ ഫർണിച്ചർ ഫ്ലോറൽ ഔട്ട്ലുക്ക് നൽകി പുതിയതാക്കി മാറ്റാം. ഫ്ലോറൽ കുഷ്യൻസ് നൽകിയും മേക്കോവർ നടത്താം