ഇതുമതി! പുതിയ കാലത്തിന് യോജിച്ച വീട്

3h027vp1c6ht1v85mmc0or7ta6 https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-homestyle-2022 2req9nu1n5rb4dll958tbuos6l https-www-manoramaonline-com-web-stories-homestyle modern-contemporary-house-adoor

അടൂർ പന്നിവിഴയിലാണ് സാബുവിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. മോഡേൺ-കന്റെംപ്രറി ശൈലിയിലാണ് എലിവേഷൻ. പലവശത്തുനിന്നും വ്യത്യസ്തമായ രൂപഭംഗി വീടിനുലഭിക്കും.

പടിഞ്ഞാറൻ വെയിലിനെ കാഠിന്യം കുറയ്ക്കാനാണ് ഡബിൾഹൈറ്റിൽ ജിഐ സൺഷെയ്ഡ് കൊടുത്തത്. ഇത് കാഴ്ചയിൽ ഒരു ഡിസൈൻ എലമെന്റായും മാറി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, വാഷ് ഏരിയ, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയും ഒരുക്കി. 2500 ചതുരശ്രയടിയാണ് വിസ്തീർണം.

ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് മഴയും വെയിലും ഉള്ളിലെത്തുന്ന കോർട്യാർഡിലേക്ക് കടക്കാം. ഈ ഗ്ലാസ് ഡോർ തുറന്നിട്ടാൽ ഡൈനിങ് ഹാളിൽ നല്ല ക്രോസ് വെന്റിലേഷൻ ലഭിക്കും. കോർട്യാർഡിൽ ചെറിയൊരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്.

ചെറുകുടുംബത്തിന് അനുയോജ്യമായ വിധത്തിൽ കോംപാക്ട് കിച്ചനൊരുക്കി. പാചകത്തിനിടയിൽ ഇരുന്ന് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഒരു കൗണ്ടർ സ്‌പേസും വേർതിരിച്ചു.

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ചിട്ടപ്പെടുത്തി.