ഭിത്തിയിലാകാം, തറയിലും

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-homestyle-2022 https-www-manoramaonline-com-web-stories-homestyle 5rbho63puvc4mclbi9hkmllth8 tiles-for-wall-and-floor 7f5jrd2femkv5g8cfsvd7ttq4s

ഭിത്തിയിൽ ഒട്ടിക്കാനുള്ള ടൈൽ, നിലത്ത് വിരിക്കാനുള്ള ടൈൽ എന്നിങ്ങനെയുള്ള വ്യത്യാസം ഇപ്പോഴില്ല.

Image Credit: Istockphoto / tulcarion

ഭിത്തിയിൽ ഒട്ടിക്കാനുള്ള ടൈലുകൾക്ക് ചവിട്ടിയാൽ പൊട്ടിപ്പോകുന്നയത്ര കനം കുറവായിരുന്നു. സിമന്റ് വച്ച് ഒട്ടിക്കാനുള്ള സൗകര്യാർഥമാണ് ടൈലിനു കനം കുറവായിരുന്നത്. എന്നാൽ, വീര്യമേറിയ പശകൾ ഇന്ന് വിപണിയിലുണ്ട്.

Image Credit: Istockphoto / onurdongel

ഏത് കനമുള്ള ടൈലിനെയും സീലിങ്ങിൽ വരെ പിടിച്ചു നിർത്താൻ ഇവയ്ക്കു സാധിക്കും. 6–12 എംഎം കനത്തിലാണ് ഇപ്പോഴത്തെ ടൈലുകൾ വിപണിയിൽ എത്തുന്നത്. ടൈലിന്റെ വലുപ്പം കൂടുംതോറും കനം കൂടും.

Image Credit: Istockphoto / onurdongel

നിറങ്ങൾ തമ്മിൽ കൂട്ടിയിണക്കാം. എന്നാൽ ഏതെല്ലാം നിറങ്ങൾ തമ്മിൽ ചേർക്കാം എന്നത് വളരെ സൂക്ഷിച്ചു വേണം തിരഞ്ഞെടുക്കാൻ. എർത്തേണ്‍ ടോണിനൊപ്പം മറ്റൊരു എർത്തേൺ നിറമാണ് കൂടുതൽ യോജിക്കുക

Image Credit: Istockphoto / ablokhin

നാച്വറൽ സ്റ്റോണോ സ്റ്റോണിന്റെ പാറ്റേണോ തിരഞ്ഞെടുക്കുമ്പോൾ അതിനൊപ്പം പ്രകൃതിദത്തമായ എന്തെങ്കിലും ഡിസൈനും നിറവും തന്നെ തിരഞ്ഞെടുക്കുക. സ്റ്റോണിനൊപ്പം തടി, ടെറാക്കോട്ട പോലുള്ളവ ചേരും. ടൈൽ, തടി ഇവയെല്ലാം ഡിസൈൻ അനുസരിച്ച് ഏതുതരം വീടുകളുടെ ഫ്ലോറിങ്ങിനും ചേരും.

Image Credit: Istockphoto / gahsoon