വെറും 4.8 സെന്റിൽ രാജകീയമായ വീട്

6f87i6nmgm2g1c2j55tsc9m434-list 45ii9lp45a50m3kd7mvruplqbq 5m6t77fsba2lk114kc535lgnt3-list mo-homestyle-dreamhome mo-homestyle

തിരുവനന്തപുരത്തെ ഐടി ഹബ്ബായ കഴക്കൂട്ടത്താണ് ഐടി ദമ്പതികളായ ജയകൃഷ്ണന്റെയും ശിൽപയുടെയും പുതിയ വീട്. ജോലിസൗകര്യത്തിനായി ഇവിടെ 4.8 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു.

ചെറിയ പ്ലോട്ടിൽ ഒതുക്കാനായി പക്കാ ബോക്സ് ടൈപ്പ് കന്റെംപ്രറി ഡിസൈനാണ് തിരഞ്ഞെടുത്തത്. പില്ലറുകൾ ഒഴിവാക്കിയുള്ള ക്യാന്റിലിവർ സപ്പോർട്ട് വീട്ടിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യം കാഴ്ചപതിയുന്ന കാർ പോർച്ചും ഇതേശൈലിയിലാണ്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഇടത്തട്ടിൽ ഒരു കിടപ്പുമുറി, മുകൾനിലയിൽ ഒരു കിടപ്പുമുറി, ഹോം തിയറ്റർ എന്നിവയും ഒരുക്കി. മൊത്തം 2650 ചതുരശ്രയടിയാണ് വിസ്തീർണം.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. സ്‌റ്റോറേജിനും പരിപാലന സൗകര്യത്തിനും പ്രാധാന്യം നൽകിയാണ് മൂന്നു കിടപ്പുമുറികളും. ഡോൾബി ശബ്ദമികവിൽ ഒരു ഹോംതിയറ്ററും മുകൾനിലയിൽ സജ്ജീകരിച്ചു.

തങ്ങളുടെ തിരക്കിട്ട ജീവിതശൈലിക്ക് അനുയോജ്യമായി ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിൽ വേണം എന്ന വീട്ടുകാരുടെ ആവശ്യവും ഇവിടെ സാധ്യമാക്കിയിട്ടുണ്ട്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More