പെയിന്റടി ‘പെയിൻ’ ആകാതിരിക്കാൻ

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 2d4s9sne8lhpb2sp4mma8okpea

വീടിനു ജീവൻ നൽകുന്നതു പെയിന്റാണ്. അഴകിനൊപ്പം ചുവരുകൾക്കു സംരക്ഷണം നൽകുന്നതിലും പെയിന്റിന്റെ പങ്ക് വലുതാണ്

Image Credit: Istockphoto / Ima_sidelnikov

വീടു നിർമാണത്തിന്റെ മറ്റു ഘട്ടങ്ങൾ പോലെ പെയിന്റിങ്ങിലും പ്ലാനിങ് അത്യാവശ്യമാണ്. വീടിന്റെ ഫൈനൽ പ്ലാൻ ആയിക്കഴിയുമ്പോൾതന്നെ പെയിന്റിങ് ചെലവ് സ്വയം കണക്കൂകൂട്ടിയെടുക്കാം

Image Credit: Istockphoto / Skynesher

പ്ലിന്ത് ഏരിയയുടെ ഏകദേശം മൂന്നര ഇരട്ടിയാകും വീടിന്റെ വാൾ ഏരിയ. ഇതിനാവശ്യമായ പുട്ടി, പ്രൈമർ, ടോപ് കോട്ട് എന്നിവയുടെ വിലയും പണിക്കൂലിയും ചോദിച്ച് മനസിലാക്കി വയ്ക്കാം. വീടിനു പുറത്തെ അധിക നിർമിതികളും മതിലുമൊക്കെ പ്രത്യേകമായി കണക്കുകൂട്ടിയെടുക്കണം.

Image Credit: Istockphoto / Debjit Chakraborty

പ്രമുഖ പെയിന്റ് ബ്രാൻഡുകളുടെ വെബ്സൈറ്റിൽ ലഭ്യമായ പെയിന്റ് കാൽക്കുലേറ്ററുകളും ഇതിന് ഉപയോഗിക്കാം. വീടിന്റെ അളവ് രേഖപ്പെടുത്തിയാൽ എത്ര ലീറ്റർ പെയിന്റ് വേണമെന്നും അതിന് എന്തു വിലവരുമെന്നും ഇത്തരം ആപ്ലിക്കേഷനുകൾ പറഞ്ഞുതരും

Image Credit: Istockphoto / Alfexe

ഓരോ പെയിന്റിനും നിഷ്കർഷിക്കുന്ന സമയക്രമം അനുസരിച്ചുവേണം പെയിന്റിങ് നടത്താൻ

Image Credit: Istockphoto / DNY59

നല്ല പെയിന്റിനൊപ്പം അതു വൃത്തിയായി പൂശുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പരിചയ സമ്പന്നരായ തൊഴിലാളികളും അത്യാധുനിക സംവിധാനങ്ങളുടെ ഉപയോഗവും ഇതിൽ പ്രധാനമാണ്.

Image Credit: Istockphoto / Horsche
Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html