ഇങ്ങനെയും ഒരു വീടോ! കണ്ണുതള്ളിപ്പോകുന്ന ആഡംബരക്കാഴ്ചകൾ

https-www-manoramaonline-com-web-stories-homestyle-2022 7a3gcija8uuiogeqcnvmh23ci7 https-www-manoramaonline-com-web-stories-homestyle web-stories 6okgkckddgutlblctrsp4sfn0k

തലശ്ശേരിക്കടുത്ത് ചേറ്റംകുന്നിലാണ് പ്രവാസിയായ ജാഫറിന്റെ പുതിയ വീട്. റോയൽ അറേബ്യൻ+ ക്ലാസിക് ശൈലികൾ സമന്വയിപ്പിച്ചാണ് ഈ വമ്പൻ വീട് രൂപകൽപന ചെയ്തത്. ഡബിൾഹൈറ്റിലുള്ള വമ്പൻ പില്ലറുകളും ഡബിൾഹൈറ്റ് പോർച്ചും ഷാൻലിയറുമാണ് പുറംകാഴ്ചയിലെ താരങ്ങൾ

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഷോ കിച്ചൻ, പാൻട്രി കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയത്. മുകൾനിലയിൽ നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 9000 ചതുരശ്രയടിയാണ് വിസ്തീർണം.

ഡബിൾഹൈറ്റ് സ്‌പേസുകളുടെ സങ്കലനമാണ് ഉള്ളിൽ വിശാലത നിറയ്ക്കുന്നത്. അകത്തേക്ക് കയറുമ്പോൾ ആദ്യം സ്വകാര്യതയുടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഡൈനിങ്- ഫാമിലി ലിവിങ്- സ്‌റ്റെയർ എന്നിവ വിശാലമായ ഓപ്പൺ ഹാളിന്റെ ഭാഗമാണ്.

വാം ടോൺ ലൈറ്റിങ്ങിന്റെ മായാജാലമാണ് ഉള്ളിൽനിറയുന്നത്. സ്വർണപ്രപഞ്ചം തീർക്കുന്ന ഷാൻലിയറുകൾ ദുബായിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. അതുപോലെ വ്യത്യസ്ത ഡിസൈൻ കട്ടിങ്ങുള്ള ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും ഓരോ മുറികളെയും വ്യത്യസ്തമാക്കുന്നു.

സ്‌റ്റെയറും കൈവരികളുമാണ് മറ്റൊരാകർഷണം. അലോയ് ഹാൻഡ്‌മെയ്‌ഡ്‌ ഡിസൈനിലാണ് കൈവരികളിലെ കൊത്തുപണികൾ. ആന്റിക് ഗോൾഡ് പെയിന്റ് അടിച്ചതോടെ ഇതിന് സ്വർണത്തിന്റെ തിളക്കം കൈവന്നു. കൈവരികൾ മുകൾനില വലയംവയ്ക്കുന്നുണ്ട്.

ഒരു മുന്തിയ റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധമാണ് കിടപ്പുമുറികൾ. ഓരോന്നും വ്യത്യസ്ത തീമിൽ ആഡംബരത്തികവിൽ ഒരുക്കിയിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വോക്-ഇൻ-വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, വർക്കിങ് സ്‌പേസ് എന്നിവയെല്ലാം ബെഡ്റൂമിന് അനുബന്ധമായി സജ്ജീകരിച്ചു.

കമനീയ കാഴ്ചകൾ കിച്ചനിലും തുടരുന്നു. അക്രിലിക്+ ലാമിനേറ്റ് ഫിനിഷിലാണ് വർക്കിങ് കിച്ചന്റെ കബോർഡുകൾ. HDHMR എന്ന സവിശേഷ ഷീറ്റ് ഉപയോഗിച്ചാണ് ഷോ കിച്ചൻ ഫർണിഷ് ചെയ്തത്. ഐലൻഡ് തീമിലുള്ള ഷോ കിച്ചൻ കൗണ്ടറിന് നാനോവൈറ്റിന്റെ തെളിച്ചമാണ്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More