പാലക്കാട് ജില്ലയിലെ പറളിയിലാണ് ശ്രീജിത്തിന്റെയും സ്മിതയുടെയും പുതിയ വീട്. വീതി കുറഞ്ഞ 5.25 സെന്റിൽ പണിത വിശാലമായ വീടാണിത്. പരമ്പരാഗത കേരളീയ വാസ്തുശൈലിയിലാണ് വീടൊരുക്കിയത്.
പൂമുഖം, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, കൂത്തമ്പലം എന്നിവയാണുള്ളത്. മൊത്തം 2000 ചതുരശ്രയടിയാണ് വിസ്തീർണം.
ലിവിങ്- ഡൈനിങ് ഹാളിൽ മധ്യത്തിലായാണ് കോർട്യാർഡ്. നാലു തൂണുകളാണ് ഇവിടം വേർതിരിക്കുന്നത്. ഡബിൾ ഹൈറ്റിലുള്ള സ്‌കൈലൈറ്റ് സീലിങ്ങിലൂടെ പ്രകാശം ഉള്ളിലെത്തുന്നുണ്ട്.
ചെറിയ ഒത്തുചേരലുകളും നൃത്തപരിശീലനവുമൊക്കെ നടത്താൻ പാകത്തിൽ വിശാലമായാണ് അപ്പർ ലിവിങ് ഒരുക്കിയത്.
മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. സ്റ്റഡി കം വർക് സ്‌പേസും മുറികളിൽ ക്രമീകരിച്ചു.