കോഴിക്കോട് കൊടുവള്ളിയിലാണ് സുനിൽകുമാറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. വിലക്കയറ്റത്തിന്റെ ഈ കാലത്ത്, 29 ലക്ഷം രൂപ ബജറ്റിൽ ഒറ്റനിലയിൽ സൗകര്യങ്ങൾ ഒരുക്കി പണിത വീടാണിത്
ഹുരുഡീസ് കട്ടകൾ കൊണ്ടാണ് വീട് നിർമിച്ചത്. വീടിന് കൂടുതൽ ഭംഗിനൽകുന്നത് മുൻവശത്തെ ചെരിഞ്ഞ മേൽക്കൂരയാണ്. ബാക്കി ഭാഗങ്ങൾ വാർത്തു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ലിവിങ്ങിന് സമീപമാണ് ആദ്യ കോർട്യാർഡ്. സ്റ്റെയറിന് സമീപമാണ് രണ്ടാമത്തെ കോർട്യാർഡ്. രണ്ടിനും പർഗോള സ്‌കൈലൈറ്റുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.
മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. വൈറ്റ്+ വുഡൻ ഫിനിഷുള്ള മാർബോനൈറ്റ് ടൈലുകളാണ് നിലത്തുവിരിച്ചത്.
സ്‌റ്റെയറിന്റെ താഴെ ഡൈനിങ് ടേബിളും വാഷ് ഏരിയയും ക്രമീകരിച്ചു.
സ്‌ട്രക്‌ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 29 ലക്ഷത്തിന് വീട് പൂർത്തിയാക്കാനായി.