ഒരുനിലയാണ് സന്തോഷം! ഈ വീടിന് നിരവധി ആരാധകർ

https-www-manoramaonline-com-web-stories tropical-style-single-storeyed-house-elegant-interiors https-www-manoramaonline-com-web-stories-homestyle-2023 https-www-manoramaonline-com-web-stories-homestyle 7dk8npf9ajl6qspc6qbsj64rlh 6vdt06snn3rvfeu05le7ndchr6

പാലാ ചേർപ്പുങ്കലിലുള്ള ടോം മാത്യുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട് കാഴ്ചകളാൽ സമ്പന്നമാണ്. ആദ്യകാഴ്ചയിൽ രണ്ടുനിലകളുള്ള വമ്പൻ വീട് എന്ന് തോന്നിക്കുമെങ്കിലും ഒരുനിലവീടാണിത്

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പരമ്പരാഗത തനിമ പ്രതിഫലിക്കുന്ന പൂമുഖവും ചാരുപടികളുമെല്ലാം തേക്കിന്റെ പ്രൗഢിയിലാണ്.

ചെറുതെങ്കിലും ചേതോഹരമാണ് ഫോർമൽ ലിവിങ്. വുഡൻ ഫിനിഷിന്റെ സാന്നിധ്യമാണ് ഇവിടം അടയാളപ്പെടുത്തുന്നത്. വോൾ പാനലിങ്, സീലിങ്, ഷെൽഫ് എന്നിവയിൽ വുഡൻ തീം നിറഞ്ഞുനിൽക്കുന്നു.

വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്ന് കോർട്യാർഡാണ്. ഇൻബിൽറ്റ് ബെഞ്ചുകളാണ് ഇവിടെ. വെട്ടുകല്ലിന്റെ ക്ലാഡിങ് ഭിത്തിയാണ് കോർട്യാർഡിലെ ഹൈലൈറ്റ്. പർഗോള റൂഫിലൂടെ പ്രകാശം ഉള്ളിലേക്കെത്തുന്നു. ഫാമിലി ലിവിങും ഇവിടെയാണ്.

ഒരു ഓപ്പൺ ഹാളിന്റെ ഭാഗമായാണ് ഡൈനിങ്. ഇതിനോട് ചേർന്ന് അഡീഷണൽ ലിവിങ്ങുമുണ്ട്. ഡെഡ് സ്‌പേസ് കുറയ്ക്കുന്ന കോംപാക്ട് സ്റ്റെയറാണ് ഇവിടെ. ഇതിനോട് ചേർന്ന് വാഷ് ഏരിയയുമുണ്ട്.

തടിയുടെ പ്രൗഢി കിടപ്പുമുറികളിലും നിറയുന്നു. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് എന്നിവ അനുബന്ധമായുണ്ട്.