ഇത് 4.5 സെന്റിലെ സൂപ്പർവീട്

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-homestyle-2023 702nk8h753huhm5p0fj83qkdgp https-www-manoramaonline-com-web-stories-homestyle 2fc3jtjuic3f39khjj1ldcvla5 spacious-house-in-small-plot-calicut

കോഴിക്കോട് കക്കോടിയിലാണ് പ്രവാസിയായ ലോബീഷിന്റെ വീട്. മൂന്നു തട്ടുകളായുള്ള ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. കാറ്റും വെളിച്ചവും ഉള്ളിലെത്താൻ ടെറാക്കോട്ട ജാളി, ഗ്ലാസ് വോൾ എന്നിവ എലിവേഷനിൽ ഹാജരുണ്ട്..

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 1750 ചതുരശ്രയടിയാണ് വിസ്തീർണം.

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ അകത്തേക്ക് കയറുമ്പോൾ ചെറിയ പ്ലോട്ടിലെ വീട്ടിലേക്ക് കയറുന്ന പ്രതീതിയില്ല. നല്ല വിശാലത അനുഭവപ്പെടുന്നു.

ഡൈനിങ്- കിച്ചൻ ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഫോൾസ് സീലിങ് -വാം ടോൺ ലൈറ്റുകൾ അകത്തളം കമനീയമാക്കുന്നു.

'മുകളിലേക്ക് വളരുന്ന വീട്' ശൈലിയാണിവിടെ പിന്തുടർന്നത്. അതിനാൽ ഭാവിയിൽ മൂന്നാം നില ആവശ്യമെങ്കിൽ പണിയാം. നിലവിൽ ഇവിടേക്ക് സ്റ്റെയർ റൂം പണിതിട്ടു. ചെറിയ ഒത്തുചേരലുകളും ഇവിടെ സംഘടിപ്പിക്കാം.